വിസ തട്ടിപ്പ്: പ്രതി 36 വർഷങ്ങൾക്കുശേഷം പിടിയിൽ
text_fieldsബേബി
ചേർത്തല: വിസ തട്ടിപ്പ് കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ചേർത്തല പൊലീസ് 1990 രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഡിനി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സതീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം ചെന്നൈയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല തെക്ക് പഞ്ചായത്തിൽ കൊച്ചു പറമ്പിൽ ബേബി എന്ന ആളാണ് വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് പിടിയിലായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

