പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ അതിക്രമം; അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsചേർത്തല: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ച അന്തർ സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രി പെറുക്കാനെത്തിയ പശ്ചിമബംഗാൾ സ്വദേശി ഷമീമാണ് പിടിയിലായത്. അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ തനിച്ചുണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയാണ് ഷമീം (32) ഉപദ്രവിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. അർത്തുങ്കൽ എസ്.എച്ച്.ഒ പി.ജി. മധു, എസ്.ഐമാരായ രാധാകൃഷ്ണൻ, രജിമോൻ, എ.എസ്.ഐമാരായ വീനസ്, ഉത്തമൻ, എസ്.സി.പി.ഒമാരായ ശശികുമാർ. ബൈജു, ശ്രീവിദ്യ, മനു, സജിഷ്, അപർണ, പ്രവീഷ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

