മാരകായുധങ്ങളുമായി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ രണ്ട് പ്രതികൾ റിമാന്‍ഡിൽ
text_fieldsചേര്‍ത്തല: മാരകായുധങ്ങളുമായി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു. തണ്ണീര്‍മുക്കം പഞ്ചായത്ത് 23ാം വാര്‍ഡില്‍ വാരനാട് പിഷാരത്ത് വെളി ആനന്ദരാജ് (41), സഹോദരന് അജയരാജ് (38) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സംഭവത്തിലെ മുഖ്യ പ്രതി ഒളിവിലാണ്.
തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചെങ്ങണ്ട ചിറയില്‍കടവ് വത്സലയുടെ വീട്ടില്‍ ബുധനാഴ്ച വൈകുന്നേരമാണ് മൂന്നംഗ സംഘം മാരകായുധങ്ങളുമായി എത്തി ഭീഷണി മുഴക്കിയത്. സംഘത്തിന്റെ ഭീഷണി കേട്ട് വത്സല കുഴഞ്ഞ് വീണിരുന്നു. ഏതാനും മാസം മുമ്പ് വത്സലയുടെ മകന്റെ സുഹൃത്തും അക്രമിസംഘത്തിലെ ഒരാളുമായി വാക്ക് തര്‍ക്കമുണ്ടായെന്നും അതിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ചയിലെ സംഭവമെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു.

