Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാറ്റിവെച്ച വൃക്കയും തകരാറിലായി; സഹായംതേടി വിഷ്ണു

text_fields
bookmark_border
vishnu
cancel
camera_alt

വിഷ്ണു

Listen to this Article

മുഹമ്മ: മാറ്റിവെച്ച വൃക്കയും തകരാറിലായതോടെ വീണ്ടും സുമനസ്സുകളുടെ സഹായംതേടി യുവാവ്. മുഹമ്മ പഞ്ചായത്ത്‌ 16ാം വാർഡ്‌ ചരമംഗലം ഉണിച്ചാൻ വീട്ടിൽ എം.ജി. അശോകന്റെ മകൻ എം.എ. വിഷ്ണുവിനാണ് (27) വൃക്ക മാറ്റിവെക്കൽ അനിവാര്യമായത്. 2017 ജനുവരി 31നാണ് വിഷ്ണുവിന് വൃക്ക മാറ്റിവെച്ചത്. അന്ന് പാലാ സ്വദേശിയാണ് വൃക്ക നൽകിയത്.

എന്നാൽ, മാറ്റിവെച്ച വൃക്ക പ്രവർത്തനരഹിതമായതോടെ കഴിഞ്ഞ അഞ്ച് മാസമായി ഡയാലിസിസ് ചെയ്താണ് വിഷ്ണുവിന്‍റെ ജീവൻ നിലനിർത്തുന്നത്. സഹോദരൻ കമൽദേവും വൃക്കരോഗിയാണ്.

2014ൽ ഇവരുടെ മാതാവ് മോളിയാണ് കമൽദേവിന് വൃക്ക നൽകിയത്. പ്രമേഹ രോഗിയായ പിതാവ് അശോകന്റെ വൃക്ക മാറ്റിവെക്കാൻ കഴിയാത്തതിനാലാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. എ പോസിറ്റിവ് വൃക്കയാണ് വിഷ്ണുവിന് വേണ്ടത്. കാരുണ്യമുള്ളവർ കനിഞ്ഞാൽ വിഷ്ണുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാം. ഫോൺ: 9567416744, 9496332617. ചികിത്സ സഹായത്തിനായി എസ്.ബി.ഐ മുല്ലക്കൽ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 32521010667. IFSC:SBIN0003106. ഗൂഗ്ൾ പേ നമ്പർ: 9567416744.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Transplanted kidney also damaged; Vishnu sought help
Next Story