വെള്ളാപ്പള്ളി നടേശന് ഇന്ന് 84ാം ജന്മദിനം
text_fieldsചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വ്യാഴാഴ്ച 84ാം ജന്മദിനം. കോവിഡ് പശ്ചാത്തലത്തിൽ ജന്മദിന ആഘോഷങ്ങളെല്ലാം ഒഴിവാക്കി വെള്ളാപ്പള്ളി എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് തിരക്കിലാണ്. യോഗം നേതൃത്വത്തിൽ എത്തീട്ട് കാൽനൂറ്റാണ്ടാകുന്നു.
വരുന്ന തെരഞ്ഞെടുപ്പിലും അധികാരം കൈവിടില്ലെന്ന പ്രതീക്ഷയിലാണ്. ആകെയുള്ള 10 മേഖലകളിൽ എട്ടിലും വെള്ളാപ്പള്ളി പാനലിന് എതിരില്ല. മറ്റ് രണ്ട് മേഖലകളിൽ നാമമാത്രമായ പേരാണ് എതിരായി മത്സരിക്കുന്നത്.
ചിങ്ങത്തിലെ വിശാഖം നക്ഷത്രത്തിലാണ് വെള്ളാപ്പള്ളിയുടെ ജനനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

