Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightപുന്നപ്ര-വയലാർ...

പുന്നപ്ര-വയലാർ സമരത്തി​െൻറ 75ാം വാർഷിക വാരാചരണത്തിന് ഇന്ന് സമാപനം

text_fields
bookmark_border
Punnapra-Vayalar uprising
cancel
camera_alt

ആ​ല​പ്പു​ഴ വ​ലി​യ​ചു​ടു​കാ​ട്ടി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം

ചേർത്തല: പുന്നപ്ര-വയലാർ സമരത്തി​െൻറ 75ാം വാർഷിക വാരാചരണം ബുധനാഴ്ച സമാപിക്കും. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുൻമന്ത്രി ജി. സുധാകരൻ ദീപം തെളിക്കും. വയലാർ രാമവർമയുടെ വസതിയായ രാഘവപ്പറമ്പിൽ കോവിഡ് മാനദണ്ഡപ്രകാരം പൊതുസമ്മേളനങ്ങൾ ഇത്തവണ നടത്തുന്നില്ല.

മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ ഒമ്പതിന്​ മുതിർന്ന സി.പി.എം നേതാവ് എസ്. ബാഹുലേയൻ ദീപശിഖക്ക് തിരി കൊളുത്തും. തുടർന്ന് യുവാക്കളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡൻറ്​ എൻ.എസ്. ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. രാവിലെ മുതൽതന്നെ മന്ത്രിമാർ വിവിധ സമയങ്ങളിലായി മണ്ഡപത്തിലെത്തും.

വൈകീട്ട്​ മൂന്നിന് വയലാർ രാമവർമ അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനിൽ സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punnapra vayalar
News Summary - Today ends the 75th anniversary week of the Punnapra-Vayalar agitation
Next Story