ശാസ്ത്ര ചിന്ത തള്ളി ആർ.എസ്.എസ് സിലബസ് അടിച്ചേൽപിക്കുന്നുവെന്ന് ടി.ജെ. ആഞ്ചലോസ്
text_fieldsചേർത്തല: ശാസ്ത്രചിന്തകളെ മാറ്റിവെച്ച് സംഘപരിവാറിന്റെയും ആർ.എസ്.എസിന്റെയും ശാഖകളിൽ പഠിപ്പിക്കുന്ന സിലബസ് ഇന്ത്യയിലെ കുട്ടികളെ പഠിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസ്.
പി.എം. ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെച്ചതിനെ തുടർന്ന് ഫണ്ട് ലഭിക്കാൻ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചാൽ മതിയെന്ന ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നതെന്നും ആഞ്ചലോസ് കുറ്റപ്പെടുത്തി. യു.ഡി.എഫ് ഇന്ന് ഒന്നും രണ്ടും നയമല്ല, മൂന്നും നാലും നയമാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം മാറ്റിമറിച്ച് അഭിപ്രായം പറയുന്ന രീതിയിലേക്ക് യു.ഡി.എഫ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. ഉമയാക്ഷൻ, എം.സി. സിദ്ധാർത്ഥൻ, ടി.കെ. രാമനാഥൻ, സന്ധ്യാ ബെന്നി, ഡി. ഷാജി, പി.ഡി. ബിജു, ജോഷിത, ടി.എസ്. അജയകുമാർ, രാജപ്പൻ, കെ.കെ. പ്രഭു, വി.എൻ. സുരേഷ്ബാബു, ബിന്ദു മുരളി, പി.എം. വിദ്യാധരൻ, ബിമൽ ജോസഫ്, പി.വി. ഗിരീഷ്, പി.ഡി. ഗഗാറിൻ എന്നിവർ സംസാരിച്ചു.
സി.പി.ഐ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനമ്പലം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം കെ.ബി. ബിമൽറോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം എസ്. പ്രകാശൻ അധ്യക്ഷത വഹിച്ചു. എം.ഡി. സുധാകരൻ, പി.എസ്. വേണുഗോപാൽ, കെ. നാസർ, സി.എം. ചന്ദ്രബോസ്, സി.കെ. സത്യൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.
ചാരുംമൂട്: വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നിലപാട് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
ജില്ല അസിസ്റ്റന്റ് സെക്രട്ടറി സി.എ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി. തുളസീധരൻ അധ്യക്ഷത വഹിച്ചു. അനു ശിവൻ, ഡി. രോഹിണി, കെ.എൻ. ശിവരാമപ്പിള്ള, കെ. കൃഷ്ണൻകുട്ടി, കെ. ജയമോഹൻ, ഗീത മധു എന്നിവർ സംസാരിച്ചു. നൗഷാദ് എ. അസീസ്, മോഹനൻ പിള്ള, മഹേന്ദ്രദാസ്, അനീഷ് തടവിള, റജിമോൻ, രാഖി സുരേഷ്, നെജിം മറ്റപ്പള്ളി എന്നിവർ മാർച്ചിന് നേതൃത്വം നല്കി.
മാന്നാർ: വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കുന്ന പി.എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റി മാന്നാർ സബ്ട്രഷറിക്കു മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും സംസ്ഥാന കൗണ്സില് അംഗം അഡ്വ. വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജി. ഹരികുമാർ അധ്യക്ഷത വഹിച്ചു. കവിതാ സുരേഷ്, സുജ രാജീവ്, പി.ജി. രാജപ്പൻ, മൈക്കിൾ ജോർജ്ജ്, സരിത ഗോപൻ, കെ. രവീന്ദ്രൻ , തോമസ്, ഇക്ബാൽ അർച്ചന എന്നിവർ സംസാരിച്ചു.
തുറവൂർ: പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കോടംതുരുത്ത് വില്ലേജ് ഓഫിസിന് മുന്നിലേക്ക് സി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.എം. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ടി.പി. സതീശൻ, ഒ.കെ. മോഹനൻ, ചന്ദ്രിക സുരേഷ്, എൻ.കെ. മുരളി, പി.സി. ജോയി, എ. ഗബ്രിയേൽ, പി.കെ. വൈജു എന്നിവർ സംസാരിച്ചു.
രാജ്യത്തെ വർഗീയവൽകരിക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പഠിപ്പിക്കുന്നതിനും ഇട നൽകുന്ന നയത്തിനെതിരായ വലിയ പ്രതിഷേധം രാജ്യത്ത് ഉയർന്നുവരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

