മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്
text_fieldsതണ്ണീർമുക്കം റോഡിൽ കട്ടച്ചിറ പാലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
ചേർത്തല: തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ പാലത്തിന് സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. പരിക്കേറ്റ നാലുപേരും കോട്ടയം സ്വദേശികളാണ്.ഇന്നോവയും കാറും കൂട്ടിയിടിക്കുകയും കാറിന്റെ ചക്രം എതിരെവന്ന പോളോ കാറിൽ ഇടിക്കുകയായിരുന്നു. പോളോ കാർ നിയന്ത്രണംതെറ്റി പാലത്തിെൻറ കൈവരികൾ തകർത്താണ് നിന്നത്. ഇന്നോവയുമായി കൂട്ടിയിടിച്ച കാർ കൈവരികൾ തകർത്ത് താഴേക്കുപതിച്ചു.
ചേർത്തലയിൽനിന്ന് അഗ്നിരക്ഷാസേനയും ചേർത്തല, മുഹമ്മ പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സാരമായി പരിക്കേറ്റ ഇന്നോവ കാറിലെ യാത്രികൻ കോട്ടയം സ്വദേശി റോണി വർഗീസിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം സ്വദേശി ജോഫനെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.

