വാഹന മോഷ്ടാവ് പിടിയില്‍
text_fieldsചേര്‍ത്തല: മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ച് കറങ്ങിയ യുവാവ് പിടിയില്‍. നഗരത്തില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെപോയ ബൈക്ക് പിന്തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് വാഹന മോഷ്ടാവ് കുടുങ്ങിയത്. തുറവൂര്‍ പടിഞ്ഞാറെ മനക്കോടം വടക്കേക്കാട് ദീപുവാണ്(24) ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്.
വ്യാജ നമ്പരില്‍ ഓടിച്ച ബൈക്ക് തൃശൂര്‍ കുന്നംകുളത്തുനിന്ന് മോഷ്ടിച്ചതാണെന്നാണ് കണ്ടെത്തിയത്. ദീപുവിന്റെ പേരില്‍ കുത്തിയതോട് മാരാരിക്കുളം സ്റ്റേഷനിലും മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചേര്‍ത്തല സ്റ്റേഷന് ഓഫിസര്‍ ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

