Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightകതിർമണ്ഡപത്തിൽനിന്ന്...

കതിർമണ്ഡപത്തിൽനിന്ന് നവദമ്പതികൾ പോളിങ്​ ബൂത്തിലെത്തി

text_fields
bookmark_border
കതിർമണ്ഡപത്തിൽനിന്ന് നവദമ്പതികൾ പോളിങ്​ ബൂത്തിലെത്തി
cancel
camera_alt

1.വി​വാ​ഹ ച​ട​ങ്ങി​ന്​ ശേ​ഷം കാ​യം​കു​ളം എം.​എ​സ്.​എം കോ​ള​ജി​ലെ ബൂ​ത്തു​ക​ളി​ൽ വോ​ട്ട്​ ചെ​യ്ത ശേ​ഷം വ​ധു​വ​ര​ന്മാ​രാ​യ അ​സ്​​ല​മും അ​ഹ്​​സാ​ന​യും. 2. ജി​ൻ​സി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് സ​ന്ദേ​ഷി​നൊ​പ്പം

ചേ​ർ​ത്ത​ല: ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് ന​വ​ദ​മ്പ​തി​ക​ൾ പോ​ളി​ങ്​ ബൂ​ത്തി​ലെ​ത്തി വോ​ട്ട്​ ചെ​യ്തു. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 20ാം വാ​ർ​ഡി​ൽ കോ​ന്നോ​ത്ത്ച്ചി​റ​യി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൾ ശ്രീ​ല​ക്ഷ്മി​യും പ​ട്ട​ണ​ക്കാ​ട് മേ​നാ​ശേ​രി നി​ക​ർ​ത്തി​ൽ ദി​ലീ​പി​ന്‍റെ മ​ക​ൻ യ​ദു​കൃ​ഷ്ണ​നു​മാ​യു​ള്ള വി​വാ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലാ​ണ് ന​ട​ന്ന​ത്. ഇ​രു​വ​രു​ടേ​യും വോ​ട്ട് ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ ദ​മ്പ​തി​ക​ൾ ആ​ദ്യം യ​ദു​കൃ​ഷ്ണ​ന്‍റെ വോ​ട്ട് പ​ട്ട​ണ​ക്കാ​ട് കു​ന്നു​പു​റം സ്കൂ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ശ്രീ​ല​ക്ഷ്മി വൈ​കീ​ട്ട് നാ​ലോ​ടെ മ​തി​ല​കം ലി​റ്റി​ൽ ഫ്ല​വ​ർ യു.​പി സ്കൂ​ളി​ലെ 103ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വി​വാ​ഹ​ത്തി​ന് മു​ന്നേ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു.

കാ​യം​കു​ളം: വി​വാ​ഹ ശേ​ഷം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​നി​ന്ന്​ നേ​രെ ബൂ​ത്തി​ലെ​ത്തി വ​ധൂ​വ​ര​ന്മാ​ർ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. കാ​യം​കു​ളം ക​ടേ​ശേ​രി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ അ​സ്​​ല​മും ചെ​മ്പി​ശേ​രി​ത​റ​യി​ൽ അ​ഹ​മ്മ​ദ്​​കു​ഞ്ഞി​ന്‍റെ മ​ക​ൾ അ​ഹ്​​സാ​ന​യു​മാ​ണ്​ എം.​എ​സ്.​എം കോ​ള​ജി​ലെ ബൂ​ത്തു​ക​ളി​ൽ​ വോ​ട്ട്​ ചെ​യ്ത​ത്.

ന​ഗ​ര​ത്തി​ലെ ടി.​എ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു അ​യ​ൽ​വാ​സി​ക​ൾ​കൂ​ടി​യാ​യ ഇ​രു​വ​രു​ടെ​യും വി​വാ​ഹ ച​ട​ങ്ങ്. ച​ട​ങ്ങു​ക​ൾ​ക്ക്​ ശേ​ഷം നേ​രെ കോ​ള​ജി​ലെ 78 ാം ന​മ്പ​ർ ബൂ​ത്തി​ൽ അ​സ്​​ല​മും 79 ൽ ​അ​ഹ്​​സാ​ന​യും വോ​ട്ട്​ ചെ​യ്തു.

ഖ​ത്ത​റി​ൽ ജോ​ലി ​ചെ​യ്യു​ന്ന അ​സ്​​ലം ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ്​ നാ​ട്ടി​ലെ​ത്തി​യ​ത്.

ചാ​രും​മൂ​ട്: ക​ല്യാ​ണ ദി​വ​സം ക​ന്നി​വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജി​ൻ​സി. ചാ​രും​മൂ​ട് താ​മ​ര​ക്കു​ളം വി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ 114 -ാം ന​മ്പ​ർ പി​ങ്ക് പോ​ളി​ങ് സ്റ്റേ​ഷ​നി​ലാ​ണ് ജി​ൻ​സി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​രി​മു​ള​യ്ക്ക​ൽ ജി​ൻ​സി ഭ​വ​നം ജേ​ക്ക​ബ് ചെ​റി​യാ​ന്റെ​യും സു​മ ജേ​ക്ക​ബി​ന്റെ​യും മ​ക​ളാ​യ ജി​ൻ​സി​യും പൂ​ണെ സ്വ​ദേ​ശി ജ​യേ​ഷി​ന്റെ മ​ക​ൻ സ​ന്ദേ​ഷും വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ന് ​ക​രി​മു​ള​യ്ക്ക​ൽ സെൻറ് ഗ്രി​ഗോ​റി​യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം വൈ​കീ​ട്ട് നാ​ലോ​ടെ സ​ന്ദേ​ഷി​നും കു​ടും​ബ അം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പ​മാ​ണ് ജി​ൻ​സി പോ​ളി​ങ് ബൂ​ത്തി​ലെ​ത്തി​യ​ത്. വി​വാ​ഹ ദി​വ​സ​ത്തി​ൽ ത​ന്നെ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജി​ൻ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polling boothKeralaKerala Assembly Election 2026
News Summary - The newlyweds arrived at the polling booth from the Kathirmandapam
Next Story