Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightശ്രീ​നാ​രാ​യ​ണ ഗു​രു...

ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ഇ​ന്ന്; ഗുരു ദാനം നൽകിയ സ്കൂൾ അവഗണനയിൽ

text_fields
bookmark_border
ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ഇ​ന്ന്;  ഗുരു ദാനം നൽകിയ സ്കൂൾ അവഗണനയിൽ
cancel

ചേ​ർ​ത്ത​ല: ശ്രീ​നാ​രാ​യ​ണ​ഗു​രു ദാ​നം ന​ൽ​കി​യ ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ ഗു​രു മെ​മ്മോ​റി​യ​ൽ ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ അ​വ​ഗ​ണ​ന​യി​ൽ. ഗു​രു​വി​െൻറ 63ാം വ​യ​സ്സി​ൽ ത​ണ്ണീ​ർ​മു​ക്കം പു​ന്നെ​ക്കാ​ട്ട് ചി​റ​യി​ൻ ക​ണ്ട​െൻറ അ​ന​ന്ത​ര​വ​ൻ 60 വ​യ​സ്സു​ള്ള കൊ​ച്ച​യ്യ​പ്പ​ൻ ചേ​ർ​ത്ത​ല സ​ബ് ര​ജി​സ്ട്രാ​ർ മു​മ്പാ​കെ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന് എ​ഴു​തി​ക്കൊ​ടു​ത്ത ദാ​നാ​ധാ​ര​മാ​ണ് ഇ​ന്ന് സ്കൂ​ൾ നി​ൽ​ക്കു​ന്നി​ടം. ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗു​രു​വി​ന് അ​ന്ന് നാ​ലു​രൂ​പ വി​ല​യു​ള്ള മു​ദ്ര​പ്പ​ത്ര​ത്തി​ൽ 258/10 സ​ർ​വേ ന​മ്പ​റി​ലാ​ണ്​ പ്ര​മാ​ണം ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. ആ​ശ്ര​മ​ത്തി​നാ​യാ​ണ് കൊ​ച്ച​യ്യ​പ്പ​ൻ 36 സെൻറ്​ സ്ഥ​ലം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഗു​രു​വും ശി​ഷ്യ​രും ഒ​ന്നി​ച്ച് ഇ​വി​ടെ​യെ​ത്തി ആ​ശ്ര​മം സ്ഥാ​പി​ച്ച്​ പൂ​ജാ​ദി ക​ർ​മ​ങ്ങ​ൾ അ​നു​ഷ്ഠി​ച്ചി​രു​ന്നു. കാ​ല​ക്ര​മേ​ണ ഗു​രു​വി​െൻറ വി​ശ്വ​സ്ത ശി​ഷ്യ​രി​ൽ ഒ​രാ​ളാ​യി മാ​റി കൊ​ച്ച​യ്യ​പ്പ​ൻ. അ​ക്കാ​ല​ത്ത് ചേ​ർ​ത്ത​ല​യി​ൽ ഹൈ​സ്കൂ​ൾ ഇ​ല്ലാ​യി​രു​ന്നു. ചേ​ർ​ത്ത​ല സ്വ​ദേ​ശി മു​റി​വേ​ലി പാ​ച്ചു​പി​ള്ള വ​ക്കീ​ലാ​ണ് ഗു​രു​വി​നെ ചേ​ർ​ത്ത​ല​യി​ൽ ഹൈ​സ്കൂ​ൾ ഇ​ല്ലെ​ന്ന് ധ​രി​പ്പി​ച്ച​ത്. ഇ​ത​റി​ഞ്ഞ ഗു​രു ഹൈ​സ്കൂ​ൾ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ക​ട്ടി​യാ​ട്ട് ശി​വ​രാ​മ പ​ണി​ക്ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. പി​രി​വെ​ടു​ത്താ​ണ് ചെ​റി​യ കെ​ട്ടി​ടം പ​ണി​ത​ത്. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​വും ല​ഭി​ച്ച​തോ​ടെ ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ എ​ന്ന് പേ​രും വ​ന്നു. വ​യ​ലാ​ർ രാ​മ​വ​ർ​മ, വ​യ​ലാ​ർ ര​വി, എ.​കെ. ആ​ൻ​റ​ണി തു​ട​ങ്ങി​യ പ്ര​ഗ​ല്​​ഭ​ർ ഇ​വി​ടെ​നി​ന്നാ​ണ് പ​ഠി​ച്ചി​റ​ങ്ങി​യ​ത്. 1997-98 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ആ​ദ്യ പി.​ടി.​എ നി​ല​വി​ൽ വ​രു​ന്ന​ത്. ആ​ദ്യ​യോ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 26ാം വാ​ർ​ഡ് വ​ല്ല​യി​ൽ വി.​ആ​ർ. കാ​ർ​ത്തി​ക​നാ​ണ് ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. ഹൈ​സ്കൂ​ൾ എ​ന്ന് സ്കൂ​ളി​​ന്​ പേ​ര് ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് സ​ർ​ക്കാ​ർ ഇ​ത്​ അം​ഗീ​ക​രി​ച്ചു.

നി​ല​വി​ൽ കെ​ട്ടി​ട​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്. സ്കൂ​ളി​െൻറ വ​ട​ക്ക് വ​ശ​ത്തു​ള​ള കെ​ട്ടി​ടം എ.​ഇ.​ഒ ഓ​ഫി​സാ​യി മാ​റ്റി​യെ​ങ്കി​ലും ഈ ​കെ​ട്ടി​ട​വും ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്. ചേ​ർ​ത്ത​ല താ​ലൂ​ക്ക് സ​മാ​ധി ദി​നാ​ച​ര​ണ ക​മ്മി​റ്റി​യും ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ചേ​ർ​ന്ന് ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി ദി​നം ആ​ച​രി​ക്കും.

ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്കൂ​ൾ സീ​നി​യ​ർ അ​സി. കെ. ​ബി​ന്ദു സ്കൂ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തും.10.30​ന് ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ ദീ​പ​ശി​ഖ റാ​ലി പ്രി​ൻ​സി​പ്പ​ൽ ടി. ​ലേ​ജു​മ്മാ​ൾ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങും. 2.30ന്​ ​ന​ട​ക്കു​ന്ന പ്രാ​ർ​ഥ​ന​യോ​ഗ​ത്തി​ൽ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഗു​രു അ​നു​സ്മ​ര​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana Guru Samadhi
News Summary - Sree Narayana Guru Samadhi today
Next Story