Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightവയോധികക്കുനേരേ...

വയോധികക്കുനേരേ ലൈംഗികാതിക്രമം; പ്രതിക്ക്​ 15 വര്‍ഷം തടവും പിഴയും

text_fields
bookmark_border
Life time Imprisonment
cancel
camera_alt

Representational Image

ചേ​ര്‍ത്ത​ല: വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും അ​ക്ര​മി​ക്കു​ക​യും ചെ​യ്ത 29കാ​ര​നാ​യ പ്ര​തി​ക്ക്​ ത​ട​വും പി​ഴ​യും ശി​ക്ഷ. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് 13ാം വാ​ര്‍ഡി​ല്‍ ക​റു​ക​യി​ല്‍വീ​ട്ടി​ല്‍ സു​ധീ​ഷി​നെ​യാ​ണ്​ (29) ചേ​ര്‍ത്ത​ല ഫാ​സ്റ്റ്​​ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി 15വ​ര്‍ഷം ത​ട​വി​നും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യും ഈ​ടാ​ക്കാ​ന്‍ ശി​ക്ഷ വി​ധി​ച്ച​ത്. 2021 മേ​യ്​ 15ന് ​അ​രൂ​ര്‍ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ ശി​ക്ഷ. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​ന്ന​ര​വ​ര്‍ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം.​വി​വ​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ.

വീ​ട്ടി​ല്‍ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന 70 വ​യ​സ്സു​കാ​രി സി​റ്റൗ​ട്ടി​ലെ ലൈ​റ്റ് ഇ​ടാ​ൻ വ​ന്ന സ​മ​യ​ത്ത്​ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വ​ന്ന പ്ര​തി ക​ട​ന്നു​പി​ടി​ക്കു​ക​യും അ​തി​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. രാ​ത്രി മ​ഴ​യ​ത്താ​ണ്​ സം​ഭ​വം.

ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ന്ന വ​യോ​ധി​ക മ​ഴ മാ​റി നേ​രം വെ​ളു​ത്ത​പ്പോ​ള്‍ നി​ര​ങ്ങി അ​ടു​ത്ത വീ​ട്ടി​ല്‍ എ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​യ​ല്‍ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ചേ​ര്‍ത്ത​ല ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് വി​വ​രം മ​ക്ക​ളെ അ​റി​യി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്നും 19 സാ​ക്ഷി​ക​ളെ​യും 18 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. അ​രൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ജെ. ​സ​ണ്ണി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്റെ അ​ന്വേ​ഷ​ണം, എ​സ്.​ഐ .ബി. ​രാ​മു, സി.​ഐ ആ​യി​രു​ന്ന കെ.​ജി. അ​നീ​ഷ്എ​ന്നി​വ​രാ​ണ്​ ന​ട​ത്തി​യ​ത്. തുട​ര്‍ന്ന് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പ​ക്ട​ര്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ.​ബീ​ന കാ​ര്‍ത്തി​കേ​യ​ന്‍, അ​ഡ്വ. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual abuseimprisonment
News Summary - Sexual abuse of the elderly; 15 years imprisonment and fine for the accused
Next Story