Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2022 3:52 AM GMT Updated On
date_range 2022-06-30T09:22:37+05:30ഒറ്റമശ്ശേരിയിൽ കടലേറ്റം; മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആശങ്കയിൽ
text_fieldscamera_alt
ഒറ്റമശ്ശേരിയിൽ കടൽക്കയറ്റത്തിൽ ഒലിച്ചുപോയ റോഡ്
Listen to this Article
ചേർത്തല: കടക്കരപ്പള്ളി ഒറ്റമശ്ശേരിയിൽ കടലേറ്റം രൂക്ഷമായി. കടൽഭിത്തിയില്ലാതിരുന്ന ഭാഗത്ത് പ്രതിരോധമായിരുന്ന മണൽ വാടയും തീരത്തെ റോഡുകളും ബുധനാഴ്ച രാവിലെ ഉണ്ടായ കടലേറ്റത്തിൽ ഒലിച്ചുപോയി. കഴിഞ്ഞ ദിവസം പഞ്ചായത്ത് നേതൃത്വത്തിൽ നിർമിച്ച മണൽ വാടയാണ് പകുതിയിലധികം കടലെടുത്തത്.
കടലേറ്റത്തെ തുടർന്ന് തീരത്തെ റോഡുകളും പൊട്ടി ഒലിച്ചുപോയി.ഒരു വർഷം മുമ്പ് ഇവിടെ ചത്തടിഞ്ഞ തിമിംഗലത്തിെൻറ ജഡം മറവ് ചെയ്തിരുന്നു. ഇവിടവും കടലെടുത്ത് മണ്ണൊലിപ്പ് ഉണ്ടായതിനെത്തുടർന്ന് ദുർഗന്ധം വമിക്കുകയാണ്.ശക്തമായ തിരയടിച്ച് ആൾത്താമസമില്ലാത്ത ഒരു വീട് ഞായറാഴ്ച നിലംപൊത്തിയിരുന്നു.
Next Story