ബസും ടോറസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്
text_fieldsഅപകടത്തിൽ തകർന്ന സ്വകാര്യ ബസ്
ചേര്‍ത്തല: സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ വെളളിയാഴ്ച രാവിലെ 11നായിരുന്നു അപകടം. പരിക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തലയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു സ്വകാര്യബസ്. ബസിലുളളവര്ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46), യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ(51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി(65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന് (56) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കൈകള്‍ക്കും പരിക്കേറ്റ രൂപേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റ മറ്റ് മൂന്നുപേര്‍ വിവിധ ആശുുപത്രികളില് ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ തല മുന്സീറ്റിലിടിച്ചും ബസില്തെറിച്ചുവീണുമാണ് ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ചേർത്തല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

