Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightഅ​ല​മാ​ര​യി​ൽ...

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണം മോ​ഷ​ണം​ പോ​യി

text_fields
bookmark_border
അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണം മോ​ഷ​ണം​ പോ​യി
cancel

ചേ​ര്‍ത്ത​ല: വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍ഡി​ല്‍ ച​ക്ക​നാ​ട്ട് വി​ജ​യ​കു​മാ​റി​െൻറ വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ​യാ​ണ് മോ​ഷ്​​ടി​ച്ച​ത്. പു​ല​ര്‍ച്ച നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ​കു​മാ​ര്‍ പ​ശു​വി​നെ ക​റ​ക്കാ​ൻ തൊ​ഴു​ത്തി​ലാ​യി​രു​ന്നു. മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഭാ​ര്യ​യാ​ണ് മു​റി​യി​ലെ ലൈ​റ്റ്​ ആ​രോ ഓ​ഫ് ചെ​യ്ത​താ​യി ശ്ര​ദ്ധി​ച്ച​ത്. സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍ന്ന് മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ല​മാ​ര തു​റ​ന്ന​താ​യി ക​ണ്ട​ത്.

വി​ജ​യ​കു​മാ​റി​ന് മി​ല്‍മ​യി​ല്‍നി​ന്ന് കി​ട്ടി​യ ബോ​ണ​സും പെ​ന്‍ഷ​നും ഭാ​ര്യ​ക്ക്​ ഓ​ണ​ഫ​ണ്ടി​ല്‍നി​ന്ന് കി​ട്ടി​യ പ​ണ​വു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ചേ​ര്‍ത്ത​ല ​െപാ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Show Full Article
TAGS:money stolen cupboard 
Next Story