പിറന്നാള്‍ മധുരവുമായി മന്ത്രി പ്രസാദിന് നിയമസഭ പ്രവേശം
text_fieldsകാനം രാജേന്ദ്രൻ, പ്രകാശ് ബാബു, മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, ചിഞ്ചു റാണി എന്നിവർ മന്ത്രി പ്രസാദിെൻറ ജന്മദിനം ആഘോഷിക്കുന്നു
ചേര്‍ത്തല (ആലപ്പുഴ): പിറന്നാള്‍ മധുരമായി കൃഷിമന്ത്രി പി. പ്രസാദിന് നിയമസഭ പ്രവേശം. തിങ്കളാഴ്ച പ്രസാദിെൻറ 52ാം പിറന്നാളായിരുന്നു. ആദ്യമായി ചേര്‍ത്തലയില്‍നിന്ന് നിയമസഭയിലെത്തിയ പ്രസാദ് തിങ്കളാഴ്ച നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയെൻറയും പിറന്നാളായിരുന്നു തിങ്കളാഴ്ച.
സത്യപ്രതിജ്ഞക്കുശേഷം ഇരുവരും ആശംസകള്‍ കൈമാറി. വൈകീട്ട് തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രവര്ത്തകരെത്തിച്ച പിറന്നാള്‍ കേക്ക് മുറിച്ചു.

