19 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsചേർത്തല: സംശയാസ്പദമായ സാഹചര്യത്തിൽ എക്സൈസ് പിടികൂടിയ യുവാവിൽനിന്ന് 19 കിലോ കഞ്ചാവ് കണ്ടെടുത്തു.
പാണാവള്ളി കണ്ടത്തിൽ പറമ്പിൽ സജീറിനെയാണ് (36) ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ. ബിജുകുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
ചേർത്തല, അരൂർ പ്രദേശങ്ങളിൽ നടത്തിയ പരിശോധനക്കിടെ എരമല്ലൂരിലെ ബാറിനു സമീപം ചൊവ്വാഴ്ച രാവിലെ ആറോടെ സജീറിനെ പിടികൂടുകയായിരുന്നു. ഇയാളെ കൂടാതെ കൂടുതൽ പേരുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും സി.ഐ ബിജുകുമാർ പറഞ്ഞു.
ഇൻസ്പെക്ടർ കെ. അജയൻ, പ്രിവൻറിവ് ഓഫിസർമാരായ ടി.എ. പ്രമോദ്, എൻ. പ്രസന്നൻ, എസ്. അക്ബർ, കെ. ജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.പി. അരുൺ, എച്ച്. മുസ്തഫ, വർഗീസ് പയസ്, ജോർജ് പൈവ, വി. പ്രമോദ്, ദീപു, ടി.ഡി. ജിനു, എസ്. സുരേഷ്, കെ.പി. ബിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

