Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightമഹേശ​െൻറ ആത്മഹത്യ:...

മഹേശ​െൻറ ആത്മഹത്യ: സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണം –യൂത്ത് മൂവ്മെൻറ്

text_fields
bookmark_border
മഹേശ​െൻറ ആത്മഹത്യ: സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണം –യൂത്ത് മൂവ്മെൻറ്
cancel

ചേ​ർ​ത്ത​ല: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​നി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​െൻറ ആ​ത്മ​ഹ​ത്യ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം അ​നു​ബ​ന്ധ​മാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത് മൂ​വ്മെൻറ്. യൂ​ത്ത്മൂ​വ്മെൻറി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ഴി​മ​തി വി​രു​ദ്ധ കൂ​ട്ടാ​യ്മ വെ​ള്ളി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കും. മ​ഹേ​ശ​ൻ അ​ധി​കാ​ര സ്ഥാ​ന​ത്ത് ഇ​രു​ന്ന കാ​ല​യ​ള​വി​ൽ ചേ​ർ​ത്ത​ല, ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​നു​ക​ളി​ലും പൂ​ച്ചാ​ക്ക​ൽ ശ്രീ​ക​ണ്ഠേ​ശ്വ​രം സ്കൂ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടും കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​തെ​ന്ന് യൂ​ത്ത് മൂ​വ്മെൻറ്​ യൂ​നി​യ​ൻ പ്ര​സി. ജെ.​പി. വി​നോ​ദ്, സെ​ക്ര​ട്ട​റി അ​ജ​യ​ൻ പ​റ​യ​കാ​ട് എ​ന്നി​വ​ർ ​വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

സ്കൂ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം വാ​ഗ്ദാ​നം ചെ​യ്ത് പെ​രു​മ്പ​ളം, പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 ല​ക്ഷം വീ​തം വാ​ങ്ങി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​മൂ​ന്നു കേ​ന്ദ്ര​ത്തി​ലാ​യി കൂ​ട്ടാ​യ്മ ന​ട​ത്തും. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ചേ​ർ​ത്ത​ല യൂ​നി​യ​ൻ ഓ​ഫി​സി​നു സ​മീ​പം യൂ​നി​യ​ൻ സെ​ക്ര​ട്ട​റി വി.​എ​ൻ. ബാ​ബു, ക​ണി​ച്ചു​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്രം ജ​ങ്​​ഷ​നി​ൽ യൂ​ത്ത്മൂ​വ്മെൻറ്​ യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ജെ.​പി. വി​നോ​ദ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial fraudSNDPMaheshan's suicide
Next Story