വഴിതെറ്റാതെ ഇനി കുമരകം-മുഹമ്മ കായൽയാത്ര ദിശ അറിയാൻ ബോയകൾ സ്ഥാപിച്ചു
text_fieldsേവമ്പനാട്ട് കായലിൽ സ്ഥാപിക്കാൻ ബോയകൾ കുമരകത്ത് എത്തിച്ചപ്പോൾ
ബോയകൾ സ്ഥാപിക്കണമെന്ന ജലഗതാഗതവകുപ്പിെൻറ നിരന്തര ആവശ്യത്തിെനാടുവിലാണ് തുറമുഖ വകുപ്പ് ഏഴ് ബോയകൾ വേമ്പനാട്ടുകായലിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. മുമ്പുണ്ടായിരുന്ന ബോയകൾ കാലപ്പഴക്കത്താൽ നശിച്ചിരുന്നു. ഇതോടെ ദിശയറിയാതെ കാറ്റിലും മഴയിലും ബോട്ടുകൾ രാത്രികാലങ്ങളിൽ കായലിൽ കുടുങ്ങുന്നത് പതിവായി. മത്സ്യത്തൊഴിലാളികൾക്കും ജലപാത തിരിച്ചറിയാൻ ബോയകളായിരുന്നു ആശ്രയം. ഇവ നശിച്ചതോടെ മത്സ്യത്തൊഴിലാളികൾ ജലപാതയിൽ പ്രവേശിച്ച് വലയിടുന്ന സ്ഥിതിയുമുണ്ടായി. ഇവ ബോട്ടിൽ ഉടക്കി നശിക്കുന്നതും പ്രൊപ്പല്ലർ തകരാറിലാകുന്നതും പതിവായിരുന്നു.
ഒരുടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് ചതുര സ്ലാബിൽ ചങ്ങലകൊണ്ട് ഘടിപ്പിച്ചാണ് ബോയകൾ ജലപാതയുടെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചത്. രാത്രിയിൽ പ്രകാശിക്കാൻ സോളാർ ലൈറ്റുകളും ബോയകളിൽ ഘടിപ്പിച്ചു. വേമ്പനാട്ട് കായലിന് മധ്യത്തിലൂടെ പത്ത് കി.മീ. ദൈർഘ്യമുള്ളതാണ് കുമരകം-മുഹമ്മ ജലപാത. വേമ്പനാട്ട് കായലിൽ സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകൾക്കും ഇത് ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

