മന്ത്രിമാരെ ഇലകളിൽ നിറച്ച് ജോബി ലാൽ
text_fieldsജോബി ലാലിെൻറ ലീഫ് ആർട്ടിൽ സംസ്ഥാനത്തെ മന്ത്രിമാർ, ജോബി ലാൽ (ഇൻസെറ്റിൽ)
മന്ത്രിമാരെ ഇലകളിൽ കൊത്തിയെടുത്ത് വേറിട്ട ചിത്രമൊരുക്കി കലാകാരൻ ജോബി ലാൽ. വയലാർ പഞ്ചായത്ത് 10ാം വാർഡിൽ ആലുങ്കൽ ജോബി ലാൽ (43) ഇലകളിൽ രചിച്ച ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ തിളങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ 22 മന്ത്രിമാരുടെ ചിത്രങ്ങൾ ഇലകളിൽ ഒന്നിനൊന്ന് മികവോടെയാണ് പൂർത്തിയാക്കിയത്.
ആലിെൻറയും പ്ലാവിെൻറയും പേരാലിെൻറയും ഒക്കെ ഇലകൾ ഉപയോഗിച്ചാണ് വരതീർത്തത്. മഹാത്മാ ഗാന്ധിയും ശ്രീനാരായണഗുരുവും പിണറായി വിജയനും മോഹൻലാലും മന്ത്രിമാരും മഞ്ജുവാര്യരുമെല്ലാം ഇലഞരമ്പുകളിൽ ജോബിയുടെ കരവിരുതിൽ തെളിഞ്ഞിട്ടുണ്ട്. സിനിമകളിൽ ആർട്ട് വർക്ക് ചെയ്തിരുന്ന ജോബി കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ലീഫ് ആർട്ടിന് സമയം കണ്ടെത്തിയത്.
സർജിക്കൽ േബ്ലഡ്കഷണത്തിൽ ഉറപ്പിച്ചാണ് ഇലകളിൽ ചിത്രങ്ങൾ വരക്കുന്നത്. ആദ്യം ഇലകളിൽ സെറ്റൻസിൽ ചെയ്യും. പിന്നീടാണ് കരവിരുതിനാൽ ശ്രദ്ധയോടെ മുറിക്കുന്നത്. അടുത്തിടെ നടി മഞ്ജുവാര്യർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ജോബി ലാലിെൻറ ലീഫ് ആർട്ട് പങ്കുവെച്ചിരുന്നു. ഒരു ഇലയിൽ ചിത്രം മുറിക്കുന്നതിന് ഒന്നര മണിക്കൂർ വേണ്ടിവരും. ഇരുനൂറിലധികം പേരുടെ ചിത്രങ്ങൾ ജോബി ലാലിെൻറ ശേഖരത്തിലുണ്ട്. ഭാര്യ പ്രസീതയും മക്കളായ അളകനന്ദയും കൃഷ്ണേന്ദുവും പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

