ഇട്ടി അച്യുതൻ വൈദ്യരുടെ സ്മാരകം അവഗണനയിൽ
text_fieldsആയുർവേദ ആചാര്യൻ കടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യരുടെ കുര്യാല
ചേർത്തല: ആയുർവേദ ആചാര്യൻ ഇട്ടി അച്യുതൻ വൈദ്യരുടെ കുര്യാലയും അപൂർവ സസ്യങ്ങളുടെ ശേഖരവും അവഗണനയിൽ. ഔഷധസസ്യങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങൾ കേരളീയർക്ക് സമ്മാനിച്ച കടക്കരപ്പള്ളി കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യരുടെ ജന്മഗൃഹവും കുര്യാലയുമാണ് നശിക്കുന്നത്. പിൻതലമുറകളിൽപെട്ട എട്ടാം തലമുറയാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
വൈദ്യശാസ്ത്ര മേഖലക്ക് ഇട്ടി അച്യുതൻ വൈദ്യർ നൽകിയ സംഭാവനകൾ മുൻനിർത്തി കുര്യാല സംരക്ഷിത സ്മാരകമാക്കാമെന്ന് സർക്കാർ ഒരുവർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. പുരാവസ്തു വകുപ്പിെൻറ നേതൃത്വത്തിൽ പ്രവർത്തനങ്ങളും നടന്നിരുന്നു. നിലവിൽ കുര്യാല ജീർണാവസ്ഥയിലാണ്. ഓലയും പലകയുമെല്ലാം നശിച്ച നിലയിലാണ്.
വിദേശികളും സ്വദേശികളും ഇടക്കിടെ വന്നുപോകാറുണ്ടെന്നല്ലാതെ ഒരു നടപടിയുമില്ല. ഇതുവരെയും ആയുർവേദത്തിൽ നിർണയിക്കാൻ പറ്റാത്ത ഒട്ടനവധി ഔഷധസസ്യങ്ങളും കുര്യാലക്ക് സമീപമുണ്ട്. 742 സസ്യങ്ങളെ ഉൾപ്പെടുത്തി ഡച്ച് ഗവർണറായിരുന്ന വാൻറീഡിെൻറ കാലത്ത് ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചേർത്തല നഗരത്തിലെ പൈതൃകങ്ങളായ ഇട്ടി അച്യുതൻ സ്മാരകവും തൈക്കൽ പായ്ക്കപ്പലും ഇരയിമ്മൻ തമ്പി സ്മാരകവും ഇനിവരുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികൾ അവഗണിക്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

