അക്രമത്തില്‍ പരിക്കേറ്റ യുവാവ് മരിച്ച സംഭവം: ഒരാള്‍ അറസ്റ്റിൽ
text_fieldsചേര്‍ത്തല: അക്രമത്തില്‍ പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചന. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ് തോട്ടുങ്കല്‍ ആദിത്യനാണ് (22) കഴിഞ്ഞദിവസം മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലോടെ ഒരുസംഘം വീട്ടില്‍ കയറി ആദിത്യനെ അക്രമിക്കുകയായിരുന്നെന്നാണ് കേസ്. രാത്രി 12ഓടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഏഴാംപ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് വാരണം മലയന്‍പറമ്പ് അരുണ്‍കുമാറിനെയാണ് (36) മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് സമീപത്തുനിന്നാണ് എസ്.എച്ച്.ഒ എന്‍. വിജയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള മൂന്നുപേര്‍ക്കും കൊലപാതകവുമായി ബന്ധമുള്ളതായാണ് പൊലീസ് നൽകുന്ന വിവരം.

