Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ദമ്പതികളുടെ നേതൃത്വത്തിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം; മൂന്ന് സ്ത്രീകളടക്കം അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
ചേർത്തല (ആലപ്പുഴ): വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ അഞ്ചുപേരെ പിടികൂടി. മരുത്തോർവട്ടത്താണ് സംഭവം. മാസങ്ങളായി ഇവിടെ അനവധി സ്ത്രീകളും ആഡംബര കാറുകളും വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാരാരിക്കുളം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്.
മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരെയുമാണ് പിടികൂടിയത്. ഗ്യഹനാഥൻ ഓടി രക്ഷപ്പെട്ടു. ദമ്പതികളാണ് അനാശാസ്യത്തിന് നേതൃത്വം നൽകിയതെന്നും ഇത് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
Next Story
