ഹൈടെക് ഫാം ഒരുങ്ങുന്നു
text_fieldsവി.പി. സുനിലിന്റെ ഫാമിൽ നടന്ന നടീൽ ഉത്സവം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ചേർത്തല: തണ്ണീർമുക്കത്ത് ഹൈടെക് ഫാം ഒരുങ്ങുന്നു. തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡിൽ നാമക്കാട് ഭാഗത്താണ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്താൽ കഞ്ഞിക്കുഴിയിലെ കർഷകൻ വി.പി. സുനിൽ ഫാം ഒരുക്കുന്നത്. പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ പുരയിടത്തിലാണ് വ്യത്യസ്തങ്ങളായ കൃഷിരീതികൾക്ക് തുടക്കം കുറിച്ചത്. പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പൂക്കൾ തുടങ്ങിയവയാണ് ഇവിടെ ഹൈടെക് രീതിയിൽ കൃഷി ആരംഭിച്ചത്.
ആയിരം ടിഷ്യൂകൾച്ചറൽ വാഴയുടെ തൈനടീൽ കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിജി, മീനുമോൾ, മഞ്ജുള സുരേഷ്, ബ്രൈറ്റ് എസ്. പ്രസാദ്, യു. ലെനിൻ, ഹരികൃഷ്ണൻ, എസ്. സുരേഷ്, കർഷകൻ വി.പി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

