ചേർത്തലയിൽ ഗുണ്ടസംഘങ്ങള് ഉറക്കംകെടുത്തുന്നു; റോഡരികിൽ വടിവാൾ കണ്ടെത്തി
text_fieldsതണ്ണീര്മുക്കം മണവേലി- വാരനാട് റോഡരികില് കണ്ടെത്തിയ വടിവാൾ
ചേര്ത്തല: ജനജീവിതത്തിന് ഭീഷണിയായി ക്വട്ടേഷന്-ഗുണ്ടസംഘങ്ങള് സജീവമാകുന്നു. തണ്ണീര്മുക്കം മണവേലി-വാരനാട് റോഡരികില് വ്യാഴാഴ്ച രാവിലെ വടിവാള് കണ്ടെത്തിയത് ആശങ്ക പരത്തി. ചേര്ത്തല പൊലീസെത്തി തെളിവുകൾ ശേഖരിച്ചു.
ഗുണ്ടസംഘം വന്ന ഇരുചക്രവാഹനം അപകടത്തില്പെട്ടതിനെത്തുടര്ന്ന് ആയുധമുപേക്ഷിച്ച് കടന്നതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സമീപത്തെ മുള്ളുവേലിയില് വാഹനം തട്ടിയതായും സൂചനയുണ്ട്. മൊബൈല് ഫോൺ ഉടമയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
ഏതാനും മാസംമുമ്പ് ഇതിനടുത്ത വീട്ടിൽ അക്രമിസംഘം പെട്രോള് ബോംബെറിഞ്ഞ സംഭവമുണ്ടായിരുന്നു. അന്വേഷണം നടന്നെങ്കിലും ആരെയും പിടികൂടാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

