പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിക്ക് മൂന്നുവർഷം തടവ്
text_fieldsപ്രതീകാത്മക ചിത്രം
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് തടവും പിഴയും. 2018ല്‍ ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വൈക്കം തലയാഴം പഞ്ചായത്ത് 11ാം വാര്‍ഡില്‍ ആറാട്ടുപുഴ വീട്ടില്‍ അരുണ്‍ എന്ന ആല്‍ബിയെയാണ് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ശിക്ഷിച്ചത്.
തട്ടിക്കൊണ്ടുപോയ കേസിലാണ് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ചേര്‍ത്തല എസ്.ഐ മാരായിരുന്ന പി. ശ്രീകുമാര്‍, ജി. അജിത് കുമാര്‍, ടി.ടി. ഷാന്‍ കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 28 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്‍ത്തികേയനും അഡ്വ. ഭാഗ്യലക്ഷ്മിയും ഹാജരായി.

