Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightകലോത്സവം: കലാകിരീടം...

കലോത്സവം: കലാകിരീടം ചേർത്തലക്ക്; കാ​യം​കു​ള​ത്തെ അ​ട്ടി​മ​റി​ച്ച്​​ വി​ജ​യം

text_fields
bookmark_border
arts festival
cancel
camera_alt

എ​ച്ച്.​എ​സ്.​എ​സ്

വി​ഭാ​ഗം ദ​ഫ് മു​ട്ട്

മ​ത്സ​ര​ത്തി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച

വ​ടു​ത​ല ജ​മാ​അ​ത്ത്

എ​ച്ച്.​എ​സ്.​എ​സ്

ചേ​ർ​ത്ത​ല: നാ​ലു​നാ​ൾ നീ​ണ്ട പ​ക​ലി​ര​വു​ക​ളു​ടെ ക​ലാ​പൂ​ര​ത്തി​ന്​ ​കൊ​ടി​യി​റ​ങ്ങി. അ​വ​സാ​ന​ലാ​പി​ൽ ഓ​ടി​ക്ക​യ​റി​യ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ചേ​ർ​ത്ത​ല ഉ​പ​ജി​ല്ല​ക്ക്​​ ക​ലാ​കി​രീ​ടം. ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ട​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പി​ലൂ​ടെ​​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ത​വ​ണ​യാ​ണ്​ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം ചേ​ർ​ത്ത​ല സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നു​ദി​വ​സം മു​ന്നി​ൽ​നി​ന്ന കാ​യം​കു​ള​ത്തെ അ​വ​സാ​ന​ദി​വ​സം അ​ട്ടി​മ​റി​ച്ചാ​ണ്​ വി​ജ​യം.

കാ​യം​കു​ളം ഉ​പ​ജി​ല്ല​ക്കാ​ണ്​ ​ര​ണ്ടാം​സ്ഥാ​നം. മാ​വേ​ലി​ക്ക​ര ഉ​പ​ജി​ല്ല​ക്കാ​ണ്​ മൂ​ന്നാം​സ്ഥാ​നം. ആ​ല​പ്പു​ഴ, തു​റ​വൂ​ർ ഉ​പ​ജി​ല്ല​ക​ൾ നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സം​ഘ​നൃ​ത്തം അ​ട​ക്ക​മു​ള്ള ഇ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഏ​റെ വൈ​കി. കി​രീ​ട​ത്തി​നാ​യി ചേ​ര്‍ത്ത​ല​യും കാ​യം​കു​ള​വും തു​ട​ക്കം​മു​ത​ല്‍ അ​വ​സാ​നം​വ​രെ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. സ​മാ​പ​ന​ദി​ന​ത്തി​ലും ഇ​ത്​ പ്ര​ക​ട​മാ​യി.

സ്കൂ​ൾ​വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​പ​ട്ടം മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം എ​ച്ച്.​എ​സ്.​എ​സ്​ സ്വ​ന്ത​മാ​ക്കി. മാ​വേ​ലി​ക്ക​ര മ​റ്റം സെ​ന്‍റ്​ ജോ​ൺ​സ്​ ര​ണ്ടും ചേ​ർ​ത്ത​ല മു​ട്ടം ഹോ​ളി​ഫാ​മി​ലി എ​ച്ച്.​എ​സ്.​എ​സ്​ മൂ​ന്നും സ്ഥാ​നം നേ​ടി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും ചേ​ർ​ത്ത​ല​ക്കാ​ണ്​ കി​രീ​ടം.

ചെ​ങ്ങ​ന്നൂ​ർ ര​ണ്ടും കാ​യം​കു​ളം മൂ​ന്നും​സ്ഥാ​നം നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കാ​യം​കു​ളം ജേ​താ​ക്ക​ളാ​യി. ചേ​ർ​ത്ത​ല, മാ​വേ​ലി​ക്ക​ര എ​ന്നി​വ​ക്ക്​ ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ച്ചു. യു.​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ​ചേ​ർ​ത്ത​ല ഒ​ന്നാ​മ​തെ​ത്തി. കാ​യം​കു​ളം, ഹ​രി​പ്പാ​ട്​ ഉ​പ​ജി​ല്ല​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

അ​റ​ബി​ക്​ ക​​ലോ​ത്സ​വം യു.​പി വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം കാ​യം​കു​ളം ഉ​പ​ജി​ല്ല സ്വ​ന്ത​മാ​ക്കി. തു​റ​വൂ​ർ​ ര​ണ്ടും ആ​ല​പ്പു​ഴ മൂ​ന്നും സ്ഥാ​നം നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​റ​ബി​ക്​ ക​ലോ​ത്സ​വ​ത്തി​ൽ കാ​യം​കു​ള​വും ആ​ല​പ്പു​ഴ​യും ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. തു​റ​വൂ​ർ ര​ണ്ടാം​സ്ഥാ​ന​വും അ​മ്പ​ല​പ്പു​ഴ മൂ​ന്നാം​സ്ഥാ​ന​വും. യു.​പി സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ചേ​ർ​ത്ത​ല ചാ​മ്പ്യ​ൻ​മാ​രാ​യി. ആ​ല​പ്പു​ഴ​യും തു​റ​വൂ​രും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ തു​റ​വൂ​ർ ജേ​താ​ക്ക​ളാ​യി. ചെ​ങ്ങ​ന്നൂ​ർ ര​ണ്ടും മാ​വേ​ലി​ക്ക​ര മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മ​ത്സ​രം പാ​തി​രാ​ത്രി​യി​ലേ​ക്ക്​ നീ​ളു​ന്ന​തി​നി​ടെ പ്ര​ധാ​ന​വേ​ദി​യി​ൽ ന​ട​ത്തി​യ സ​മാ​പ​ന​സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ൽ ​സു​രേ​ഷ്​ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡി.​ഡി.​ഇ സി.​സി കൃ​ഷ്ണ​കു​മാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsDistrict School Arts Festival
News Summary - District school arts festival-Victory crown for cherthala
Next Story