പെട്രോൾ ബോംബ് എറിഞ്ഞ് വീടും സ്കൂട്ടറും നശിപ്പിച്ചതായി പരാതി
text_fieldsപെട്രോൾ ബോംബ് ആക്രമണത്തിൽ തകർന്ന വീടും സ്കൂട്ടറും
ചേർത്തല: വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ് വീടും സ്കൂട്ടറും നശിപ്പിച്ചതായി പരാതി. തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡ് വട്ടത്തറ അജയകുമാറിെൻറ(അപ്പുക്കുട്ടൻ - 52) വീടിനുനേരെയാണ് ആക്രമണം നടന്നത്.
ശനിയാഴ്ച രാത്രി 12 ഒാടെയായിരുന്നു സംഭവം. ഒരു വർഷത്തോളം മാത്രം പഴക്കമുള്ള ആക്ടിവ സ്കൂട്ടർ ഭാഗികമായും വീടിെൻറ ചില്ലുകൾ പൂർണമായും തകർന്നു.വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അപ്പുക്കുട്ടനാണ് വീടിന് മുന്നിൽ െവച്ചിരുന്ന സ്കൂട്ടർ കത്തുന്ന നിലയിൽ കണ്ടത്.
വെള്ളമൊഴിച്ച് തീ കെടുത്തി. നാളുകളായി വീടിനുസമീപം സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ചേർത്തല പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.

