Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightനഷ്​ടപരിഹാര വിധി...

നഷ്​ടപരിഹാര വിധി നടപ്പാക്കിയില്ല; തഹസില്‍ദാറുടെ ഔദ്യോഗികവാഹനം ജപ്തി ​െചയ്​തു

text_fields
bookmark_border
court
cancel
ചേ​ര്‍ത്ത​ല: കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍ന്ന് ചേ​ര്‍ത്ത​ല ത​ഹ​സി​ല്‍ദാ​റു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​ചെ​യ്തു. പ​ള്ളി​പ്പു​റം ഗ്രോ​ത്ത് സെൻറ​റി​ന്​ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ലെ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കാ​ത്ത​തി​െൻറ പേ​രി​ല്‍ ന​ല്‍കി​യ ഹ​ര്‍ജി​യെ​ത്തു​ട​ര്‍ന്നു​ണ്ടാ​യ വി​ധി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് കോ​ട​തി​യി​ല്‍നി​ന്ന്​ ആ​മീ​ന്‍മാ​രെ​ത്തി വാ​ഹ​ന​ത്തി​ല്‍ ജ​പ്തി​നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്. എ​ന്നാ​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യ​തി​നാ​ല്‍ വാ​ഹ​നം ത​ഹ​സി​ല്‍ദാ​റു​ടെ ചു​മ​ത​ല​യി​ല്‍ത​ന്നെ ഏ​ല്‍പി​ച്ചു. കോ​ട​തി​യി​ല്‍നി​ന്ന്​ നോ​ട്ടീ​സ് ല​ഭി​ച്ചാ​ല്‍ ഏ​തു​സ​മ​യ​ത്തും ഹാ​ജ​രാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ത​ഹ​സി​ല്‍ദാ​റെ ഏ​ല്‍പി​ച്ച​ത്. പ​ള്ളി​പ്പു​റ​ത്തെ സ്ഥ​ല​മെ​ടു​പ്പി​െൻറ പേ​രി​ല്‍ ത​ണ്ണീ​ര്‍മു​ക്കം വാ​ര​ണം രാ​ധാ​കൃ​ഷ്ണ​പു​ര​ത്ത് ര​ത്‌​ന​മ്മ​യു​ടെ അ​വ​കാ​ശി​ക​ളാ​ണ് ന​ഷ്പ​രി​ഹാ​ര​ത്തി​ന്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൂ​ന്ന്​ കേ​സി​ലാ​യി ഏ​ഴു​ല​ക്ഷ​മാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്. ത​ഹ​സി​ല്‍ദാ​റു​ടെ വാ​ഹ​ന​ത്തി​നു​പു​റ​മെ മ​റ്റൊ​രു ജീ​പ്പും ജ​പ്തി ചെ​യ്യു​ന്നു​ണ്ട്. ഇ​തു ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.


സ്​​റ്റീ​ൽ അ​തോ​റി​റ്റി​ക്കാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പി​ലാ​ണ് ജ​പ്തി ന​ട​പ​ടി. ഇ​തി​ല്‍ താ​ലൂ​ക്ക് ഓ​ഫി​സ് ഇ​ട​നി​ല​ക്കാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു. സ്​​റ്റീ​ൽ അ​തോ​റി​റ്റി​യി​ല്‍നി​ന്ന്​ ന​ഷ്​​ട​പ​രി​ഹാ​ര തു​ക ഈ​ടാ​ക്കി ന​ല്‍കി ജ​പ്തി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​െ​ണ്ട​ന്ന്​ ത​ഹ​സി​ല്‍ദാ​ര്‍ ആ​ര്‍. ഉ​ഷ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tehsildarCompensation order
News Summary - Compensation order not enforced; The official vehicle of the tehsildar was confiscated
Next Story