Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightചേർത്തല താലൂക്ക്...

ചേർത്തല താലൂക്ക് ആശുപത്രി കെട്ടിട നിർമാണം; ടെൻഡർ പൂർത്തിയായി -മന്ത്രി പി. പ്രസാദ്

text_fields
bookmark_border
ചേർത്തല താലൂക്ക് ആശുപത്രി കെട്ടിട നിർമാണം; ടെൻഡർ പൂർത്തിയായി -മന്ത്രി പി. പ്രസാദ്
cancel


ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി ഫ​ണ്ടി​ൽ 58.09 കോ​ടി ക​രാ​ർ അ​നു​മ​തി​യാ​യെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു. ആ​റു​നി​ല​ക​ളി​ലാ​യി 1,30,803 സ്ക്വ​യ​ർ​ഫീ​റ്റ് വി​സ്തൃ​തി​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക. നാ​ല് ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഒ​രു മൈ​ന​ർ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടെ 206പേ​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടാ​വും. ഒ​രു മെ​യി​ൻ ബ്ലോ​ക്ക്, കൂ​ടാ​തെ സ​ർ​വി​സ് ബ്ലോ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മോ​ർ​ച്ച​റി എ​ന്നി​വ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ജ​ന​റ​ൽ ഓ​ർ​ത്തോ, ജ​ന​റ​ൽ സ​ർ​ജ​റി, ഒ​ഫ്താ​ൽ സ​ർ​ജ​റി, എ​മ​ർ​ജ​ൻ​സി ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

1907ൽ ​ദേ​ശീ​യ​പാ​ത​ക്ക്​ സ​മീ​പം മി​നി സി​വി​ൽ സ്റ്റേ​ഷ​ന് തെ​ക്ക് 3.44 ഏ​ക്ക​റി​ൽ ചേ​ർ​ത്ത​ല താ​ലൂ​ക്ക്​ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. 500 മു​ത​ൽ 1500 ഓ​ളം രോ​ഗി​ക​ൾ ആ​ശു​പ​ത്രി ഒ.​പി​യി​ൽ മാ​ത്രം പ്ര​തി​ദി​ന​മെ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 26 ഡോ​ക്ട​ർ​മാ​ർ നി​ല​വി​ലു​ണ്ട്.

20 മാ​സ കാ​ലാ​വ​ധി​യി​ൽ കൊ​ച്ചി ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherthala taluk hospital
News Summary - Cherthala Taluk Hospital Building Construction; Tender completed - Minister P. Prasad
Next Story