വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsസിറാജുദ്ദീൻ
ചേർത്തല: വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തു. അരൂർ പഞ്ചായത്ത് 10ാം വാർഡിൽ ജസീല മൻസിലിൽ സിറാജുദ്ദീനാണ് (44) അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ പട്ടണക്കാട് പുതുവൽ നികർത്ത് വീട്ടിൽ ഷിൽജി മോെൻറ വീട്ടിൽ ആദ്യ കുർബാന ചടങ്ങ് നടക്കുന്നതിനിടെ വീട്ടിൽ കയറിച്ചെന്ന് മൊബൈൽ ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഷിജിലിെൻറ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.
ചേർത്തല സി.ഐ പി. ശ്രീകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്തു. അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

