Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightകൈക്കൂലിക്കേസ്;...

കൈക്കൂലിക്കേസ്; ഡിവൈ.എസ്.പിയെ റിമാൻഡ് ചെയ്തു

text_fields
bookmark_border
കൈക്കൂലിക്കേസ്; ഡിവൈ.എസ്.പിയെ റിമാൻഡ് ചെയ്തു
cancel

ചേർത്തല: ശൗചാലയമാലിന്യം സംഭരിച്ചുനീക്കുന്ന വാഹന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ചേര്‍ത്തല ഡിവൈ.എസ്.പി ടി. അനില്‍കുമാറിനെ കോട്ടയത്ത് വിജിലൻസ് കോടതി ജൂൺ 10 വരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ അനിൽകുമാറിനെ കോട്ടയം ജില്ല ജയിലിൽ അടച്ചു.

ചേർത്തലയിലെ ഒരു വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊല്ലം സ്വദേശിയും ചേർത്തല ഡിവൈ.എസ്.പിയുമായ ടി. അനിൽകുമാർ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ആലപ്പുഴ വിജിലൻസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിജിലൻസ് സംഘമാണെന്ന് തന്നെ പിടികൂടാനെത്തിയതെന്നറിഞ്ഞതോടെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിവാളുമായി അന്വേഷണസംഘത്തെ ആക്രമിക്കാൻചെന്നതും നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribery caseKottayam Vigilance CourtcorruptionVigilance arrest
News Summary - Bribery case; DySP remanded
Next Story