പൊലീസ് ക്വാർട്ടേഴ്സിൽ പൊട്ടിത്തെറി; ഉദ്യോഗസ്ഥന് പരിക്ക്
text_fieldsചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ നടന്ന പൊട്ടിത്തെറിയിൽ തകർന്ന വാതിലുകൾ
ചേർത്തല: പൊലീസ് ക്വാർട്ടേഴ്സിലുണ്ടായ പൊട്ടിത്തെറിയിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. ചേർത്തല പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.സ്റ്റേഷനിലെ സി.പി.ഒ സുനിൽ കുമാർ ഈ സമയം കെട്ടിടത്തിനുള്ളിൽ മൊബൈൽഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് സമീപത്തുനിന്ന് പൊട്ടിത്തെറി ഉണ്ടായത്.
മുറിയുടെ വാതലുകൾ പൂർണമായും മേൽക്കൂര ഭാഗികമായും തകർന്നു. കാലിന് പരിക്കേറ്റ സുനിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല പൊലീസ് മേധാവി അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. പൊട്ടിത്തെറി ഉണ്ടായതിന്റെ കാരണം മുറിയിൽ പടക്കം സൂക്ഷിച്ചിരുന്നതാണോ, അതോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

