ബി.ജെ.പി നേതാക്കൾ വെട്ടേറ്റ് മരിച്ച നന്ദുവിെൻറ വീട് സന്ദർശിച്ചു
text_fieldsകൊല്ലപ്പെട്ട നന്ദുകൃഷ്ണയുടെ വീട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ സന്ദർശിച്ചപ്പോൾ
ചേര്‍ത്തല: ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രധാന പ്രതികള്‍ പുറത്ത് വിലസുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്.
സംഘര്‍ഷത്തിനിടെ വെട്ടേറ്റ് മരിച്ച വയലാറിലെ ആര്.എസ്.എസ് പ്രവര്ത്തകന് നന്ദു കൃഷ്ണയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ജനത യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എം.പിയും നന്ദുകൃഷ്ണയുടെ വീട് സന്ദര്‍ശിച്ചു.
കേരളത്തിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാന്‍ മതമൗലികവാദികള്‍ക്കും തീവ്രവാദികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഒത്താശചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ദേശീയ സെക്രട്ടറി അനൂപ് ആൻറണി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാർ, മറ്റ് നേതാക്കൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയും വീട് സന്ദർശിച്ചു.

