അരുൺകുമാറിന്റെ കാഴ്ചക്കായി കനിവുള്ളവർ കണ്ണുതുറക്കണം
text_fieldsഅരുണ്കുമാര്
ചേര്ത്തല: രോഗം പിടിപെട്ട് കാഴ്ച നഷ്ടപ്പെട്ട യുവാവ് ജീവിതത്തിലേക്ക് തിരിച്ചുനടക്കാന് കനിവ് തേടുന്നു. ഞരമ്പുകള് ചുരുങ്ങുന്ന രോഗം (സി.ഐ.ഡി.പി) ബാധിച്ച് എഴുന്നേറ്റ് നടക്കാന്പോലുമാകാത്ത സ്ഥിതിയാണ്. വയലാര് ഗ്രാമപഞ്ചായത്ത് 14ാം വാര്ഡ് കളവംകോടം നികര്ത്തില് അരുണ്കുമാറാണ് (35) വിദഗ്ധ ചികിത്സകള്ക്ക് വഴിമുട്ടുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് സെക്യൂരിറ്റി സൂപ്പര്വൈസറായിരിക്കെയാണ് അരുണ്കുമാര് രോഗബാധിതനായത്. ചികിത്സ തുടങ്ങിയതോടെ ജോലി നഷ്ടമായി. ജീവിക്കാന് ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയെങ്കിലും ആറുമാസം മുമ്പ് നടക്കാനാവാത്തതരത്തില് രോഗം മൂർച്ഛിച്ചതോടെ ആ വഴിയും അടഞ്ഞു. അരുണ്കുമാറും ഭാര്യ കാഞ്ചനക്കും നിത്യച്ചെലവുകള്പോലും പ്രതിസന്ധിയിലാണ്. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല് കോളജിലെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
ചികിത്സസഹായം സമാഹരിക്കാൻ ഗ്രാമപഞ്ചായത്ത് അംഗം ബില്ക്കുൽ അടക്കമുള്ള സഹകരണത്തോടെ ഭാര്യയുടെ പേരില് കോര്പറേഷന് ബാങ്ക് വയലാര് ശാഖയില് അക്കൗണ്ട് തുറന്നു. നമ്പർ: 520101254132112. IFSC: CORP0000230. ഫോണ്: 8592918801.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

