Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightഅഞ്ചുകിലോ കഞ്ചാവുമായി...

അഞ്ചുകിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിൽ

text_fields
bookmark_border
അഞ്ചുകിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിൽ
cancel

ചേ​ർ​ത്ത​ല: ഒ​ഡി​ഷ​യി​ല്‍നി​ന്ന്​ എ​ത്തി​ച്ച അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ര്‍ പി​ടി​യി​ൽ. ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സം​ഘ​വും ചേ​ര്‍ത്ത​ല പൊ​ലീ​സും ചേ​ര്‍ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​വേ​ലി​ക്ക​ര പ​ള്ളി​ക്ക​ല്‍ പ്ര​ണ​വ് ഭ​വ​നി​ല്‍ പ്ര​വീ​ണ്‍ (കൊ​ച്ചു​പു​ലി -23), ചാ​രും​മൂ​ട് കോ​മ​ല്ലൂ​ര്‍ വെ​ട്ട​ത്തു​ചി​റ​യി​രം അ​ന​ന്ത​കൃ​ഷ്ണ​ന്‍ (24), പ​ള്ളി​ക്ക​ല്‍ തെ​ക്കേ​ക്ക​ര ശാ​ന്ത​ഭ​വ​നം മി​ഥു​ന്‍ (24), ഭ​ര​ണി​ക്കാ​വ് സ​ജി​ത് ഭ​വ​നം സ​ജി​ത് (21) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വു​മാ​യി ചേ​ര്‍ത്ത​ല റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി കാ​യം​കു​ള​ത്തേ​ക്കു ബ​സ് കാ​ത്തു​നി​ല്‍ക്കു​മ്പോ​ഴാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന്​ നാ​ലു​ല​ക്ഷ​ത്തോ​ളം വി​ല വ​രും.

സം​ഘം മാ​സ​ത്തി​ൽ മൂ​ന്നും നാ​ലും ത​വ​ണ ഒ​ഡി​ഷ​യി​ലും ആ​ന്ധ്ര​യി​ലും പോ​യാ​ണ് ക​ഞ്ചാ​വ്​ എ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഘം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ എ​ത്തി​ച്ച് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ വി​ത​ര​ണം ന​ട​ത്താ​റു​ള്ള​താ​യും ക​ണ്ടെ​ത്തി.

നാ​ര്‍കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി സ​ജി​മോ​ൻ, ചേ​ര്‍ത്ത​ല ഡി​വൈ.​എ​സ്.​പി ബെ​ന്നി, ചേ​ര്‍ത്ത​ല ഇ​ന്‍സ്‌​പെ​ക്ട​ർ ബി. ​വി​നോ​ദ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GanjaAlappuzhaArrested
News Summary - 4 Arrested With 5 kg of Ganja
Next Story