Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താ​ലൂ​ക്ക്​ ഓഫിസി​ന്റെ കാ​വ​ൽ​ക്കാ​രി ‘ശാ​ന്ത’​ക്ക് ക​ണ്ണീ​രോ​ടെ വി​ട...പൊ​ന്നാ​ട പു​ത​പ്പി​ച്ച് യാ​ത്ര​യാ​ക്കി ജീ​വ​ന​ക്കാ​ർ

text_fields
bookmark_border
താ​ലൂ​ക്ക്​ ഓഫിസി​ന്റെ കാ​വ​ൽ​ക്കാ​രി ‘ശാ​ന്ത’​ക്ക് ക​ണ്ണീ​രോ​ടെ വി​ട...പൊ​ന്നാ​ട പു​ത​പ്പി​ച്ച് യാ​ത്ര​യാ​ക്കി ജീ​വ​ന​ക്കാ​ർ
cancel
camera_alt

ശാ​ന്ത​യു​ടെ സം​സ്‌​കാ​രം ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫിസ് വ​ള​പ്പി​ൽ ന​ട​ന്ന​പ്പോ​ൾ

ചേർത്തല: ഫയലുകൾക്കും മുദ്രകൾക്കും ഇടയിൽ, നീതിയുടെ കാവൽക്കാരായി ജോലി ചെയ്തവർക്കൊപ്പം കഴിഞ്ഞ 15 വർഷമായി ഒരു നിശബ്ദ കാവൽക്കാരി കൂടി ഉണ്ടായിരുന്നു. ചേർത്തല താലൂക്ക് ഓഫീസിൽ ‘ശാന്ത’ എന്ന നായ. അവൾ ഇനി ഓർമ മാത്രം. വർഷങ്ങൾക്ക് മുമ്പ്, ആരോ ഉപേക്ഷിച്ചുപോയ ഒരു ചെറിയ പട്ടിക്കുഞ്ഞായി താലൂക്ക് ഓഫീസ് വരാന്തയിലേക്ക് വന്നതാണ് അവൾ. വിശന്നു കരഞ്ഞ ആ കുഞ്ഞിന് താലൂക്കാഫീസിലെ അമ്പതോളം വരുന്ന ജീവനക്കാർ അന്നവും സ്നേഹവും കൊടുത്ത് ശാന്തയെന്ന് പേരുമിട്ടു.

പേരുപോലെ തന്നെ ശാന്തയായിരുന്നു അവൾ. ഇവിടെ എത്തുന്ന ആരുടെ നേരെയും കുരക്കാറില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. പരാതികളുമായി വരുന്ന പാവപ്പെട്ടവന്റെ കാലിനരികിൽ അവൾ മിണ്ടാതെ ഇരിക്കും. പകൽ മുഴുവൻ ഓഫീസ് വരാന്തയിൽ ജീവനക്കാരുടെ കണ്ണെത്തും ദൂരത്ത്. രാത്രിയാകുമ്പോൾ, ആളൊഴിഞ്ഞ ഓഫീസിന്റെ ഏകാന്തതയിൽ അവൾ ഉണർന്നിരിക്കുന്ന കാവൽക്കാരിയായി മാറി. ജീവനക്കാർക്ക് അവൾ വെറുമൊരു തെരുവുനായ ആയിരുന്നില്ല. സഹപ്രവർത്തകയായിരുന്നു. ഓണത്തിന്, വിഷുവിന്, അവധി ദിവസങ്ങളിൽ പോലും ശാന്തയ്ക്കുള്ള ചോറുപൊതി മുടങ്ങിയിട്ടില്ല. സ്ഥലംമാറ്റം കിട്ടിപ്പോയവരും വിരമിച്ച് പോയവരും പിന്നീട് താലൂക്കാഫീസിൽ വരുമ്പോൾ ആദ്യം അന്വേഷിച്ചത് ശാന്തയെയാണ്.

കഴിഞ്ഞ ദിവസം ആ ജീവൻ പൊലിഞ്ഞപ്പോൾ, ഒരു സഹപ്രവർത്തകൻ വിടപറഞ്ഞതുപോലെയാണ് താലൂക്കാഫീസ് വിതുമ്പിയത്. മുൻ ഡെപ്യൂട്ടി തഹസിൽദാർമാരായ സതീഷ് ചന്ദ്രൻ, ശ്യാംകുമാർ, തങ്കച്ചൻ തോട്ടുങ്കര എന്നിവരുടെ നേതൃത്വത്തിൽ ഓഫീസ് വളപ്പിൽ തന്നെ സംസ്കാരം ഒരുക്കി. പൊന്നാട പുതപ്പിച്ച്, പൂക്കൾ വിതറി, അവസാന യാത്രയാക്കുമ്പോൾ വിരമിച്ചു പോയവർ പോലും ഓടിയെത്തിയിരുന്നു. ഫയലുകളിൽ ഒപ്പിടുന്ന തിരക്കിനിടയിലും മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ച്, താലൂക്കാഫീസ് വളപ്പിലെ ആ ചെറിയ കുഴിമാടം ഇനി പറയും, ഒരിക്കൽ ഇവിടെ എല്ലാവരെയും സ്നേഹിച്ച ‘ശാന്ത’ എന്ന കാവൽക്കാരി ഉണ്ടായിരുന്നുവെന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cherthala Taluk Office Mourns Beloved Dog Shanta
Next Story