Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ്വല്ലറി ഉടമയുടെ ബാഗ് തട്ടിയെടുത്ത കേസ്; പ്രാദേശിക കോൺഗ്രസ് പ്രവർത്തകനടക്കം നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
ജ്വല്ലറി ഉടമയുടെ ബാഗ് തട്ടിയെടുത്ത കേസ്; പ്രാദേശിക കോൺഗ്രസ് പ്രവർത്തകനടക്കം നാലുപേർ അറസ്റ്റിൽ
cancel
camera_alt

പ്ര​തി​ക​ളാ​യ സ​ജീ​ർ, ശ്രീ​കു​മാ​ർ, അ​ജ​യ​ഘോ​ഷ്, ബി​പി​ൻ

ചേ​ർ​ത്ത​ല: ജ്വ​ല്ല​റി അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഉ​ട​മ​യെ കാ​റി​ടി​ച്ച് വീ​ഴ്ത്തി ബാ​ഗ് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ നാ​ലു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പെ​രും​കു​ള​ങ്ങ​ര വീ​ട്ടി​ൽ സ​ജീ​ർ (45), ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ല​ക്ഷ്മി​വി​ലാ​സം വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (42 ), തി​രു​വ​ന​ന്ത​പു​രം ഇ​ട​വ പ​ഞ്ചാ​യ​ത്ത് വ​യ​ൽ വീ​ട്ടി​ൽ അ​ജ​യ​ഘോ​ഷ് (34), തി​രു​വ​ന​ന്ത​പു​രം പെ​രു​ങ്കാ​വ് പേ​രൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 20ാം വാ​ർ​ഡ് ശ്രീ​നി​ല​യ​ത്തി​ൽ ബി​പി​ൻ (24) എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം തൃ​ശ്ശൂ​ർ പ​ട്ടാ​മ്പി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

26ന് ​രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പൊ​ന്നാം​വെ​ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​മ്യ ജ്വ​ല്ല​റി ഉ​ട​മ​യാ​യ സ​ലി​പ​ൻ (60) ക​ട അ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ കാ​റി​ലെ​ത്തി​യ സം​ഘം ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് കേ​സി​ൽ പ്ര​ത്യേ​ക ഡി.​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച തൃ​ശൂ​രി​ൽ​നി​ന്ന് കാ​റും നാ​ല് പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി. കേ​സി​ലെ മു​ഖ്യ​പ്ര​തി സ​ജീ​ർ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യും പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

ഇ​യാ​ൾ ജ്വ​ല്ല​റി​ക്ക് സ​മീ​പ​ത്തെ ക​ട​യി​ൽ മു​മ്പ്​ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളും ജ്വ​ല്ല​റി​യു​മാ​യി അ​ടു​പ്പ​മു​ള്ള​യാ​ളു​മാ​ണ്. സ​ജീ​റി​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റ് മൂ​ന്ന് പേ​രും. ഇ​തി​ൽ ര​ണ്ടു​പേ​ർ സ​ജീ​റി​നൊ​പ്പം ബ​സ്സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. ജ്വ​ല്ല​റി ഉ​ട​മ സ്ഥി​ര​മാ​യി രാ​ത്രി എ​ട്ട് മ​ണി​യോ​ടെ ക​ട​യി​ലെ സ്വ​ർ​ണ​വു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​കാ​റു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘം മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ത​ന്നെ സം​ഘം സ്ഥ​ല​ത്തെ​ത്തി ക​ട​യും ഉ​ട​മ​യെ​യും നി​രീ​ക്ഷി​ച്ചി​രു​ന്നു. 26ന് ​തൃ​ശൂ​രി​ൽ നി​ന്ന് മ​റ്റൊ​രാ​ളു​ടെ വെ​ള്ള സ്വി​ഫ്റ്റ് കാ​ർ സം​ഘ​ടി​പ്പി​ച്ചാ​ണ് സം​ഘം എ​ത്തി​യ​ത്. തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ സ​ജീ​ർ കാ​റി​ൽ നി​ന്ന് മാ​റി​നി​ന്നു. മ​റ്റ് പ്ര​തി​ക​ൾ പൊ​ന്നാം​വെ​ളി ഭാ​ഗ​ത്ത് കാ​ത്തു​നി​ന്ന് സ​ജീ​വ​നെ പി​ന്തു​ട​ർ​ന്ന് കാ​ർ ഇ​ടി​പ്പി​ച്ച് ബാ​ഗ് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ഞ്ച് കി​ലോ അ​രി​യും ക​ട​യു​ടെ താ​ക്കോ​ൽ​ക്കൂ​ട്ട​വും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​തി​നാ​ൽ ഉ​ട​മ സ്വ​ർ​ണം വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി സൂ​ക്ഷി​ക്കാ​റു​ണ്ടെ​ന്നാ​ണ് പ്ര​തി ക​രു​തി​യ​ത്. ഉ​ട​മ സ്വ​ർ​ണം വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​റി​ല്ലെ​ന്നും അ​ന്ന​ത്തെ ബാ​ഗി​ൽ വീ​ട്ടി​ലേ​ക്കു​ള്ള അ​രി​യും താ​ക്കോ​ലും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ബാ​ഗ് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി​ക​ൾ​ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​വ​രെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ലി​പ​നെ കാ​ണി​ച്ച് അ​വ​ർ ത​ന്നെ​യെ​ന്ന്​ ഉ​റ​പ്പ് വ​രു​ത്തി. നാ​ലു​പേ​രേ​യും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച്​ വ്യാ​ഴാ​ഴ്ച ത​ന്നെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കു​ത്തി​യ​തോ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി​ജി ജോ​സ​ഫ്, പ​ട്ട​ണ​ക്കാ​ട് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ​മ്മാ​രാ​യ ഡൊ​മി​നി​ക്, ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച​ത്. കു​ത്തി​യ​തോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ൺ, മ​നു എ​ന്നി​വ​രും ചേ​ർ​ത്ത​ല ഡി.​വൈ.​എ​സ്.​പി​യു​ടെ ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ്, ഗി​രീ​ഷ്, അ​രു​ൺ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ സ​ജീ​റി​നു പു​റ​മെ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ബി​ബി​ൻ, ശ്രീ​കു​മാ​ർ, അ​ജ​യ് ഘോ​ഷ് എ​ന്നി​വ​രെ​യും മ​റ്റ് വി​വി​ധ കേ​സു​ക​ളി​ലും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും ഡി.​വൈ.​എ​സ്.​പി മ​ഞ്ചു നാ​ഥ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി.​വൈ.​എ​സ്.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case of snatching a bag from a jewellery shop owner; Four people including a local Congress worker arrested
Next Story