പൊതുവേദിയിൽ മന്ത്രി സജി ചെറിയാനെ പ്രകീർത്തിച്ച് വീട്ടമ്മയുടെ കവിത
text_fieldsമന്ത്രി സജി ചെറിയാനെ പ്രകീർത്തിക്കുന്ന കവിത
ഗീത രാമചന്ദ്രൻ ആലപിക്കുന്നു
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പ്രകീർത്തിച്ച് സ്വന്തമായി രചിച്ച കവിത പൊതുവേദിയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ആലപിച്ച് വീട്ടമ്മ. ചെങ്ങന്നൂർ കല്ലിശ്ശേരി ഉമയാറ്റുകര ചെറുതനത്തിൽ ഗീത രാമചന്ദ്രനാണ് കവിത തയാറാക്കിയത്. സാംസ്കാരിക വകുപ്പും വാസ്തുവിദ്യ ഗുരുകുലവും സംയുക്തമായി ആരംഭിച്ച കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ആലാപനം.
താനൊരു രാഷ്ട്രീയ പാർട്ടിക്കാരിയല്ലെന്നും കഴിഞ്ഞ അഞ്ചുവർഷമായി എം.എൽ.എയും പിന്നീട് മന്ത്രിയുമായ ജനപ്രതിനിധി ഏറ്റെടുത്തു നടത്തുന്ന കാര്യങ്ങൾ മനസ്സിലാക്കിയാണ് ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചതെന്നും ഗീത ‘മാധ്യമ’ത്തോട് പറഞ്ഞു.
കവിത മന്ത്രിക്കുമുന്നിൽ പൊതുചടങ്ങിൽ അവതരിപ്പിക്കാൻ സംഘാടകർ അവസരം നൽകിയപ്പോൾ പരിഭ്രമമുണ്ടായെന്നും ഗീത പറഞ്ഞു. കവിത ആലപിച്ചു കഴിഞ്ഞപ്പോൾ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.