കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ പിടിയിൽ
text_fieldsകുമാരി ഉമ്മൻ
ചെങ്ങന്നുർ:കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ചാമതുണ്ടത്തിൽ തെക്കേതിൽ കുമാരി ഉമ്മൻ ( 48 ) ആണ് പിടിയിലായത്. മുമ്പും അബ്കാരി കേസിലെ പ്രതിയാണ്. വീട്ടിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചുവച്ച 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ .ബിനു, നിജോമോൻ ജോസഫ്, അജീഷ് കുമാർ, വനിതാ ഓഫിസർമാർ എന്നിവരും റെയ്ഡിനുണ്ടായിരുന്നു.

