Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightശബരിമല ദർശനത്തിന്​...

ശബരിമല ദർശനത്തിന്​ യുവതിയെത്തി; പ്രതിഷേധത്തെത്തുടർന്ന്​ ചെങ്ങന്നൂരിൽനിന്ന്​ മടങ്ങി

text_fields
bookmark_border
Sabarimala
cancel

ചെങ്ങന്നൂർ: ശബരിമല ദർശനത്തിനായി എത്തിയ യുവതി​ പ്രതിഷേധത്തെ തുടർന്ന്​ ​ചെങ്ങന്നൂരിൽനിന്ന്​ തിരിച്ചുപോയി. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണ്​ തമിഴ്​നാട്​ സ്വദേശിയായ യുവതി ചെങ്ങന്നൂരിലെത്തിയത്​. കൊല്ലം സ്വദേശിനിയാണെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്​. തമിഴും ഇംഗ്ലീഷും ഇടകലർത്തി സംസാരിച്ച യുവതിക്ക്​ മാനസിക പ്രശ്നമുള്ളതായി സംശയമുണ്ടെന്ന്​ പൊലീസ് പറഞ്ഞു.

ട്രെയിനിലാണ്​ ഇവർ ചെങ്ങന്നൂരിൽ വന്നതെന്ന്​ കരുതുന്നു. തുടർന്ന്​ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിൽ കയറുകയായിരുന്നു. പിന്നീട്, തീർഥാടകരിൽ ചിലരുടെ പ്രതിഷേധത്തത്തുടർന്ന് ബസിൽനിന്നിറങ്ങി. സ്​ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ്​ യുവതിയുമായി സംസാരിച്ച്​ മടങ്ങിപ്പോകാൻ നിർദേശിച്ചു. പൊലീസ് കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിലെത്തിച്ച യുവതി തിരുവനന്തപുരം ബസിൽ നാട്ടിലേക്ക്​ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entrySabarimala News
News Summary - Woman arrives to visit Sabarimala returned from Chengannur after protest
Next Story