കാറിടിച്ച് മതിലും വൈദ്യുതി പോസ്റ്റുകളും തകർന്നു
text_fieldsഎം.സി റോഡിൽ പ്രാവിൻകൂടിന് സമീപം അപകടത്തിൽപെട്ട കാർ
ചെങ്ങന്നൂർ: എം.സി റോഡിൽ പ്രാവിൻകൂട്ടിൽ നിയന്ത്രണം വിട്ട കാർ മതിലും വൈദ്യുതി പോസ്റ്റുകളും തകർത്തു. കഴിഞ്ഞ ദിവസം പുലർച്ച 4.15ഓടെയാണ് ചെങ്ങന്നൂർ ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം തെറ്റി എതിർവശെത്ത സ്ഥാപനത്തിെൻറ മതിലും വൈദ്യുതി പോസ്റ്റും തകർത്തത്.
തിരുവല്ല തുകലശ്ശേരി സ്വദേശികളായ ദമ്പതികൾ ബന്ധുവിനെ എയർപോർട്ടിൽ വിട്ടശേഷം തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്. ഉറങ്ങിയതാവാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മതിലും വൈദ്യുതി പോസ്റ്റും നിശ്ശേഷം തകർന്നു. കോൺക്രീറ്റ് പോസ്റ്റ് നാലായി ഒടിഞ്ഞു.
തൊട്ടടുത്ത സ്ഥാപനത്തിെൻറ ബോർഡും തകർന്നിട്ടുണ്ട്. ഈ സമയം വൈദ്യുതി പോസ്റ്റിൽ ശക്തമായ തീയും പുകയും ശബ്ദവും ഉയർന്നതോടെ വൈദ്യുതി നിലക്കുകയും ചെയ്തു. 11 കെ.വി ലൈനും ഇതിന് മുകളിലൂടെയാണ് കടന്നുപോകുന്നത്. സമീപവാസികൾ സെക്ഷൻ ഒാഫിസിൽ അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. കാറിെൻറ മുൻവശത്തെ ടയറുകളും തകർന്നിട്ടുണ്ട്.
യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രാഫിക് പൊലീസെത്തി നടപടി സ്വീകരിച്ചു.

