രണ്ടര വയസ്സുകാരി സൈന ഇന്ത്യാബുക്സ് ഓഫ് റെക്കോഡിൽ
text_fieldsസൈന
മാന്നാർ: പൊതുവിജ്ഞാനത്തിൽ മികവ് പുലർത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് സമീപം ഷഫീഖ് മൻസിലിൽ (നമ്പര വടക്കേതിൽ) ഷഫീർ സുലൈമാൻ- ഹസീന ദമ്പതികളുടെ ഏകമകളായ രണ്ടര വയസ്സുകാരി സൈന ഷഫീർ.
പൊതുവിജ്ഞാനത്തിലെ സൈനയുടെ താൽപര്യമാണ് നേട്ടത്തിന് നിദാനമായത്. ഇന്ത്യയെയും ഉപഗ്രഹങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകിയാണ് കൊച്ചുമിടുക്കി മികവ് കാട്ടിയത്.
കേരളത്തിലെ 14 ജില്ലകളെക്കുറിച്ചുള്ള അറിവ്, കാർട്ടൂൺ കഥാപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങൾ, മഴവില്ല് നിറങ്ങൾ എന്നിവ ആയിരുന്നു യോഗ്യത റൗണ്ടിലുണ്ടായിരുന്നത്. മാതാവ് ഹസീന പറഞ്ഞുകൊടുക്കുന്ന അറിവുകൾ വേഗം രണ്ടര വയസ്സുകാരി ഹൃദ്യസ്ഥമാക്കും. ദുബൈയിലുള്ള പിതാവ് ഷഫീറിെൻറയും പിന്തുണയുണ്ട്.

