മാളൂട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരുമല ഒന്നിക്കുന്നു
text_fieldsമാളൂട്ടി
ചെങ്ങന്നൂർ: മാളൂട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പരുമലയെന്ന ഗ്രാമം ഒരുമിക്കുന്നു. ഒരോരുത്തരും നൽകുന്ന ചെറിയൊരു സഹായം ഒരുജീവൻ നമുക്ക് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പരുമല. പരുമല തിക്കപ്പുഴ അഞ്ചാം വാർഡിൽ തെക്കേടത്തു പറമ്പിൽ പുഷ്പ ശെൽവെൻറ മകൾ മാളൂട്ടി (26) ഇരുവൃക്കയും തകരാറിലായി ചികിത്സയിലാണ്. പ്ല സ് ടു കഴിഞ്ഞ് തുടർ പഠനത്തിന് ശ്രമിക്കുമ്പോഴാണ് രോഗം പിടിപെടുന്നത്.
ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും വൃക്ക തകരാറാണെന്ന് കണ്ടെത്താൻ ഏറെ കാലതാമസമെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ഡി.ഐ.സിയുവിൽ ഗുരുതര അവസ്ഥയിലാണ്. ചികിത്സച്ചെലവുകൾ കണ്ടെത്താൻ പഞ്ചായത്ത് അംഗം സോജിത്ത് സോമെൻറ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. ശനിയാഴ്ച വീടുകൾ കയറിയിറങ്ങി സഹായം തേടും. എസ്.ബി.ഐ മാന്നാർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. മാളൂട്ടി എസ്. ശെൽവൻ, എസ്.ബി.ഐ മാന്നാർ ബ്രാഞ്ച്, അക്കൗണ്ട് നമ്പർ:38064148465, ഐ.എഫ്.എസ്.സി കോഡ്:SBIN0070088.

