വിശേഷദിനങ്ങൾ വരയിലൂടെ പങ്കുവെച്ച് മൂന്നാം ക്ലാസുകാരി
text_fieldsചെങ്ങന്നൂർ: വിശേഷദിനങ്ങൾ വരയിലൂടെ പങ്കുവെച്ച് കൊച്ചുചിത്രകാരി അസ്ന അൻഷാദ്. പ്രത്യേകതയുള്ള ദിവസങ്ങളെ വരയിലൂടെ അവതരിപ്പിച്ച് വിസ്മയിപ്പിക്കുകയാണ് ഈമൂന്നാം ക്ലാസുകാരി.
ഏതു വിശേഷദിവസത്തെയും ഓർമിപ്പിക്കുന്ന ചിത്രം കാൻവാസിലേക്ക് പകർത്തും. രാവിലെ തന്നെ ഈ ചിത്രങ്ങൾ ഓൺലൈനിൽ നോക്കി കടലാസിൽ വരക്കും. നിറംകൊടുത്ത് മനോഹരമാക്കിയതിനുശേഷം സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.
ഓണം, ക്രിസ്മസ്, വിഷു, സ്വാതന്ത്ര്യദിനം, കേരളപ്പിറവി തുടങ്ങി എല്ലാവിശേഷങ്ങളിലും അസ്ന വരച്ച ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് മാന്നാർ ഗ്രാമപഞ്ചായത്ത് സഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി.
മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിൽ പി.ജെ. അൻഷാദിെൻറയും റെജി മോളുടെയും മകളാണ് പരുമല സിൻഡസ്മോസ് പബ്ലിക് സ്കൂൾ വിദ്യാർഥിനിയായ അസ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

