ക്വാറൻറീൻ കേന്ദ്രമായ എൻജി. കോളജ് ഹോസ്റ്റലിൽ കവർച്ച
text_fieldsചെങ്ങന്നൂർ: ക്വാറൻറീൻ കേന്ദ്രത്തിന് കൈമാറിയ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിെൻറ വനിത ഹോസ്റ്റലിൽ വൻ കവർച്ച.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് എതിർവശെത്ത പി.ടി. ഉഷ റോഡിലെ താമസകേന്ദ്രത്തിലെ 80 മുറിയിലായി 200 വിദ്യാർഥിനികളാണ് താമസിച്ചിരുന്നത്.
ഇവിടെനിന്ന് പല ദിവസങ്ങളിലായി കസേരയുൾെപ്പടെയുള്ളവ കൊണ്ടുപോകുന്നതായി അയൽവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. വിവരം കോളജിലെ ബന്ധപ്പെട്ടവരെ അറിയിച്ചു.
െപാലീസിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ പ്രധാന വാതിലും കുട്ടികൾ ഉപയോഗിച്ചിരുന്ന അഞ്ചുമുറിയുടെ പൂട്ടുകളും തകർത്തതായി കണ്ടെത്തി. ബാഗുകൾ തുറന്ന് വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. താമസക്കാരോട് അന്വേഷിച്ചെങ്കിലേ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന കണ്ടെത്താനാകൂ.
ഇരുനൂറോളം കസേരകൾ, റിപ്പയറിങ്ങിന് സൂക്ഷിച്ചിരുന്ന ഫാനുകൾ തുടങ്ങിയവ നഷ്ടപ്പെട്ടതായി പ്രാഥമികമായി തെളിഞ്ഞു.

