ഭണ്ഡാരം മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsമണിയൻ
ചെങ്ങന്നൂർ: പുലിയൂർ സുറിയാനി കത്തോലിക്ക പള്ളിയിലെ ഭണ്ഡാരം രണ്ടുതവണ കുത്തിത്തുറന്ന് പണം കവർന്ന കേസിൽ മോഷ്ടാവ് അറസ്റ്റിൽ. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശ്ശേരികടവ് കോളനിയിൽ മണിയനെയാണ് (54) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭണ്ഡാരം പൊക്കിയെടുത്ത് വെളിയിൽവെച്ചാണ് മോഷണം. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. പള്ളിയിലെ വഞ്ചികൾ മോഷ്ടിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ കുരിശടികളിലെ വഞ്ചികളാണ് കവർന്നുവന്നത്.
ഡിവൈ.എസ്.പി ആർ. ബിനു, സി.ഐ എ.സി. വിപിൻ, എസ്.ഐ എസ്. പ്രദീപ്, ഗ്രേഡ് എസ്.ഐ. സാംനിവാസ് സി.പി.ഒമാരായ ജിജോ സാം, രതീഷ്, കണ്ണൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

