Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightഫേസ്​ബുക്കിലൂടെ...

ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട യുവതി സ്വർണവും മൊബൈലും തട്ടിയെന്ന്

text_fields
bookmark_border
facebook lover
cancel

ചെ​ങ്ങ​ന്നൂ​ർ: ഫേ​സ്​​ബു​ക്കി​ലൂ​ടെ പ​രി​ച​യം ന​ടി​ച്ച യു​വ​തി യു​വാ​വി​െൻറ അ​ഞ്ച​ര പ​വ​ൻ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി. ചേ​ർ​ത്ത​ല തു​റ​വൂ​ർ സ്വ​ദേ​ശി വി​വേ​കാ​ണ്​ (26) ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എ​റ​ണാ​കു​ളം കു​ണ്ട​ന്നൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ യു​വാ​വ് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് വി​വാ​ഹി​ത​നാ​യ​ത്. സ്കൂ​ളി​ൽ ജൂ​നി​യ​റാ​യി പ​ഠി​ച്ച​താ​ണ് താ​നെ​ന്നും ക​ല്യാ​ണ​ത്തി​ന്​ വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ​റ​ഞ്ഞ് ഒ​രു​മാ​സം മു​മ്പാ​ണ്​​ ഫേ​സ്​​ബു​ക്കി​ലൂ​ടെ യു​വ​തി പ​രി​ച​യ​പ്പെ​ട്ട​ത്.

ത​െൻറ മാ​താ​വ്​ ചെ​ങ്ങ​ന്നൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ണെ​ന്നും നേ​രി​ട്ട് കാ​ണ​ണ​മെ​ന്നും യു​വ​തി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. 18ന്​ ​യു​വ​തി​യും മ​റ്റൊ​രു യു​വാ​വും എം.​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ശു​പ​ത്രി ക​വ​ല​യി​ലു​ള്ള ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു. യു​വാ​വ് പു​റ​ത്തു​പോ​യ ശേ​ഷ​മാ​ണ് വി​വേ​ക് മു​റി​യി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് യു​വ​തി കു​ടി​ക്കാ​നാ​യി ത​ണു​ത്ത ബി​യ​ർ ന​ൽ​കി. കു​ടി​ച്ച​തോ​ടെ ബോ​ധം ന​ഷ്​​ട​പ്പെ​ട്ടു.

രാ​ത്രി ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ്​ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ന​ഷ്​​ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. പൊ​ലീ​സ് കേ​സെ​ടു​ത്തു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold stolenmobiles stolen
News Summary - The young woman, who was introduced through Facebook, allegedly stole gold and a mobile phone
Next Story