നദിയിൽ ചാടിയ യുവതി ഒന്നര കി.മീ. ഒഴുകി;ഗൃഹനാഥനും മക്കളുംകൂടി രക്ഷപ്പെടുത്തി
text_fieldsചെങ്ങന്നൂർ: മൂന്നുമാസം മുമ്പ് വിവാഹിതയായ യുവതി സ്വന്തം വീട്ടിൽനിന്നിറങ്ങി പമ്പാനദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.ഒന്നര കി.മീറ്ററോളം പടിഞ്ഞാറോട്ട് ഒഴുകിയെത്തിയ യുവതിെയ പരിക്കില്ലാതെ രക്ഷപ്പെടുത്തി. മാലക്കര സ്വദേശിനി 26കാരിയാണ് ഞായറാഴ്ച രാവിലെ ആറോടെ ആറാട്ടുപുഴ പാലത്തിൽനിന്ന് ചാടിയത്. ഒന്നര കി.മീ. അകലെ ഇടനാട് പാലത്തിനുസമീപത്തെ പുറത്തോത്ത് കടവിൽ യുവതി മുങ്ങിത്താഴുന്നത് കണ്ട് സമീപവാസികൾ നിലവിളിച്ചതു കേട്ട് ഓടി എത്തിയ ഇടനാട് പുറത്തോത്ത് വീട്ടിൽ രാജഗോപാലൻ മക്കളായ അജിത് രാജ്, അരുൺ രാജ് എന്നിവർ ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
വിവരം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ അർച്ചന കെ. ഗോപി അറിയിച്ചതനനുസരിച്ച് െപാലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.മാലക്കരയിലെ സ്വന്തം വീട്ടിലായിരുന്ന യുവതി അവിടെനിന്ന് ആറാട്ടുപുഴയിൽ എത്തിയാണ് നദിയിൽ ചാടിയത്. െപാലീസ് ചോദ്യം ചെയ്ത ശേഷം വീട്ടുകാരോടൊപ്പം യുവതിയെ വിട്ടയച്ചു.

