Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്യ സംസ്ഥാന തൊഴിലാളിയുടെ രണ്ടു വയസുള്ള മകൾ കുളത്തിൽ വീണു മരിച്ചു

text_fields
bookmark_border
drowing
cancel

ചെങ്ങന്നൂർ: വീട്ടുമുറ്റത്തെ അലങ്കാര മത്സ്യക്കുളത്തിൽ വീണ് രണ്ടു വയസ്സുകാരി മരിച്ചു. നേപ്പാൾ ഹന്തകി പ്രദേശത്ത് ബൻദാം ജില്ലയിൽ കോറികോള ബാഗ്രും റാംചേ വീട്ടിൽ ബിമൽ കടയുടെയും പൂജ്യയുടെയും മൂത്തമകൾ ദുർഗ്ഗ (2) ആണ് മരിച്ചത്.

ചെങ്ങന്നൂർ പേരിശ്ശേരി പുന്നശ്ശേരി നന്ദനം വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ബിമൽ. ഇവർക്ക് ഇളയ മകൻ ജനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. കുട്ടി കെെയ്യിരുന്ന മൊബൈൽ ഫോൺ നോക്കി നടക്കുന്നതിനിടെ മീൻകുളത്തിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൊബൈൽ ഫോൺ കുളത്തിന് സമീപം കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് കുട്ടി കുളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ചെങ്ങന്നൂർ ഗവൺമെൻ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചെങ്ങന്നൂർ പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The two-year-old daughter of a foreign state worker fell into a pond and died
Next Story